ഭക്ഷ്യവിഷബാധയെന്ന് സംശയം: വിദ്യാര്‍ത്ഥിനികള്‍ക്ക് ശാരീരികാസ്വാസ്ഥ്യം
പൂക്കോട്: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. കോളേജിലെ 11 വിദ്യാര്‍ത്ഥികള്‍ക്കും 4 ജീവനക്കാര്‍ക്കുമാണ് വയറുവേദനയും വയറിളക്കവും അനുഭവപ്പെട്ടതെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി. വനിത ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയുടെ രോഗലക്ഷണങ്ങള്‍ പ്രകടമായത്. ഇതിനെ തുടര്‍ന്ന് കോളേജ് ഈ മാസം 31 വരെ അടച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി കുടിവെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും സാമ്പിളുകളും, വിദ്യാര്‍ത്ഥികളുടെ രക്തസാമ്പിളും പരിശോധനക്കയച്ചിട്ടുണ്ട്. ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍