ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം കുത്തേറ്റ് മരിച്ചു; പിന്നില്‍ തീവ്രവാദികളെന്ന് പൊലീസ്
ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം സര്‍ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു. കിഴക്കന്‍ ഇംഗ്ലണ്ടിലെ തന്റെ മണ്ഡലത്തിലെ പൊതുയോഗത്തിനിടെയാണ് അമെസിന് കുത്തേറ്റത്. ലീ ഓണ്‍ സീയിലെ ബെല്‍ഫെയേഴ്‌സ് മെത്തഡിസ്റ്റ് പള്ളിയിലാണ് സംഭവം നടന്നത്.സംഭവത്തിന് പിന്നില്‍ ഇസ്ലാമിക തീവ്രവാദികളാണെന്നാണ് മെട്രോപൊളിറ്റന്‍ പൊലീസ് പറഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ഇരുപത്തിയഞ്ചുകാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ ഒറ്റയ്ക്കാണോ കൃത്യം ചെയ്തതെന്ന് പരിശോധിക്കും. സംഭവ സ്ഥലത്തു നിന്ന് കത്തി കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് പ്രേരണയായ മറ്റ് സാഹചര്യങ്ങള്‍ സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമാണ് സര്‍ ഡേവിഡ് അമെസ്. 1983 മുതല്‍ പാര്‍ലമെന്റ് അംഗമാണ്. 1997 മുതല്‍ സൗത്ത് എന്‍ഡ് വെസ്റ്റ് മണ്ഡലത്തെയാണ് ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍