OPEN NEWSER

Tuesday 29. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വൈശാഖ് ഇനി ജ്വലിക്കുന്ന ഓര്‍മ; ധീരജവാന്റെ സംസ്‌കാരം ഇന്ന്

  • Keralam
14 Oct 2021

കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍  വീരമൃത്യു വരിച്ച മലയാളി ജവാന്‍ വൈശാഖിന്റെ ഭൗതിക ശരീരം ഇന്ന് സംസ്‌കരിക്കും. സ്വദേശമായ കൊല്ലം കുടവട്ടൂരിലെ വീട്ടുവളപ്പില്‍ ഇന്ന് ഉച്ചയോടെയായിരിക്കും സംസ്‌കാരം. ഇന്നലെ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹം ഇന്ന് കുടവട്ടൂര്‍ എല്‍ പി സ്‌കൂളിലും വൈശാഖിന്റെ വീട്ടിലും പൊതുദര്‍ശനത്തിനു വയ്ക്കും. ശേഷം സമ്പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാരം.

കൊല്ലം ഓടനാവട്ടം സ്വദേശി എച്ച്. വൈശാഖ് കഴിഞ്ഞ ദിവസമാണ് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. മറ്റ് മൂന്ന് പേര്‍ പഞ്ചാബ് സ്വദേശികളും ഒരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയുമാണ്. പൂഞ്ച് ജില്ലയിലെ സുരന്‍കോട്ടില്‍ ഭീകരവിരുദ്ധ ഓപ്പറേഷന് എത്തിയ സുരക്ഷാ സേനയിലെ അഞ്ച് സൈനികരാണ് ഭീകരവാദികളും ആയുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചത്. രജോരി സെക്ടറില്‍ അതിര്‍ത്തി നുഴഞ്ഞു കയറിയ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ട് എന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെയാണ് മേഖലയില്‍ സുരക്ഷാസേന തെരച്ചില്‍ ആരംഭിച്ചത്. ചാമ്രര്‍ വനമേഖലയില്‍ വച്ച് ഭീകരവാദികള്‍ സുരക്ഷാ സേനക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പന്ത്രണ്ട് വയസ് മുതല്‍ പട്ടാളത്തില്‍ ചേര്‍ന്ന് രാജ്യത്തെ സേവിക്കണമെന്നായിരുന്നു വൈശാഖന്റെ ആഗ്രഹമെന്ന് ബന്ധു മോഹന്‍കുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു. വീട്ടുകാര്‍ പോലും അറിയാതെയാണ് സെലക്ഷന് പോലും പോകുന്നതെന്നും മെഹന്‍കുമാര്‍ പറഞ്ഞു. ജമ്മു കാശ്മീരില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ട് ട്വന്റിഫോറിന്റെ പ്രത്യേക 'എന്‍കൗണ്ടര്‍' എന്ന പരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പത്തൊന്‍പതാം വയസിലാണ് വൈശാഖ് സൈന്യത്തില്‍ ചേരുന്നത്. എല്ലാവരോടും സൗമ്യമായി പെരുമാറുന്ന വ്യക്തിയായിരുന്നു വൈശകന്‍. അമ്മയേയും സഹോദരിയേയും നന്നായി നോക്കണം എന്നായിരുന്നു വൈശാഖന്റെ ആഗ്രഹം. അടുത്ത തവണ നാട്ടില്‍ വരുമ്പോള്‍ സഹോദരിയുടെ വിവാഹത്തിനുള്ള എല്ലാ ഏര്‍പാടുകളും ചെയ്യണമെന്ന് പറഞ്ഞിരുന്നുവെന്നും ബന്ധു മോഹന്‍കുമാര്‍ പറഞ്ഞു. അച്ഛന്റെ ഭാഗത്ത് നിന്ന് വൈശാഖന് സഹായമൊന്നും ലഭിച്ചിരുന്നില്ലെന്ന് മോഹന്‍കുമാര്‍ പറഞ്ഞു. അമ്മ ഒറ്റയ്ക്കാണ് രണ്ട് മക്കളേയും വളര്‍ത്തിയതും പഠിപ്പിച്ചതും. അമ്മയ്ക്ക് എല്ലാ സൗകര്യങ്ങളും നല്‍കണമെന്നായിരുന്നു വൈശാഖന്റെ ആഗ്രഹം. വൈശാഖന്റെ സ്വന്തം പ്രയത്‌നത്തില്‍ ആണ് ഈ ചെറുപ്രായത്തില്‍ തന്നെ ഒരു വീട് വയ്ക്കുന്നതെന്നും മോഹന്‍കുമാര്‍ ട്വന്റിഫോറിനോട് പറഞ്ഞു.

പിറന്ന നാടിനു വേണ്ടി ജീവന്‍ ബലികഴിപ്പിച്ച ധീരജവാന്‍ വൈശാഖ്, നാട്ടുകാര്‍ക്ക് അവരുടെ പ്രിയപ്പെട്ട അക്കുവാണ്. നാലു മാസങ്ങള്‍ക്ക് മുന്‍പാണ് വൈശാഖ് അമ്മയ്ക്കും സഹോദരിക്കുമായി സുരക്ഷിതമായ വീട് ഒരുക്കിയത്. വാടകവീട്ടില്‍ നിന്നുമുള്ള സ്വപ്നസാക്ഷാത്കാരം. പക്ഷേ ഈ വീട്ടില്‍ ഒരു അവധിക്കാലം മാത്രമേ ഈ ധീര സൈനികന് ചിലവഴിക്കാനായുള്ളൂ. ഒന്നരമാസം മുന്‍പ് ഒടുവിലത്തെ അവധിക്ക് വന്നപ്പോള്‍ അമ്മയ്ക്ക് സഞ്ചരിക്കാനായി ഒരു കാറും വൈശാഖ് വാങ്ങി നല്‍കിയിരുന്നു.വെറും 24 വയസിനിടയില്‍ ഒരു ആയുസിന്റെ സംഭാവനകള്‍ വീട്ടുകാര്‍ക്കും പിറന്ന മണ്ണിനും നല്‍കിയ ശേഷമാണ് വൈശാഖിന്റെ വീരമൃത്യു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നല്ലൂര്‍നാട് സര്‍വീസ് സഹകരണ ബാങ്കിലെ കവര്‍ച്ച: വയോധികന് തടവും പിഴയും
  • മൈ ഭാരത് വയനാട് ജില്ലാ ഉപദേശകസമിതി യോഗം ചേര്‍ന്നു
  • ത്രിതല പഞ്ചായത്ത് പദ്ധതികള്‍ക്ക് അംഗീകാരം
  • യന്ത്ര സഹായത്തോടെ മണ്ണ് നീക്കം ചെയ്യല്‍ നിയന്ത്രണം പിന്‍വലിച്ചു
  • വയനാടന്‍ കാപ്പി ആഗോള ബ്രാന്‍ഡാക്കി ഉയര്‍ത്തണം: എം.എല്‍.എ ഉഷ വിജയന്‍
  • വയനാടിന്റെ അഭിമാനം; സജനയും മിന്നുമണിയും ഡബ്ല്യുപിഎല്ലില്‍ വീണ്ടും
  • മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പ്: യു.ഡി.എഫ് സീറ്റ് നിലനിര്‍ത്തി
  • പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം ; യുവാവിന് തടവും പിഴയും
  • പള്ളിക്കല്‍ ഡിവിഷന്‍ ഉപ തെരഞ്ഞെടുപ്പ്: 60.37 ശതമാനം പോളിങ്
  • പോക്‌സോ കേസ്;പിതാവിന് തടവും പിഴയും
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show