രാജ്യത്ത് 24,354 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് 24 മണിക്കൂറിനിടെ 24,354 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 234 പേര്‍ മരിച്ചു. നിലവില്‍ 2.73 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. രോഗമുക്തി നിരക്ക് 97.86% ആയി. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച് 8.8 % കുറവാണ് പ്രതിദിന കേസുകളില്‍ ഉണ്ടായത്. നിലവില്‍ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 2.73 ലക്ഷമായി. 197 ആം ദിവസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ കണക്കാണിത്. ചികിത്സയില്‍ ഉള്ളവരുടെ എണ്ണം ഏറ്റവും കൂടുതല്‍ ഉള്ള സംസ്ഥാനമായി കേരളം തുടരുന്നു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.86 ശതമാനമായി .
24 മണിക്കൂറിനിടെ 25,455 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,30,68,599 ആയി. 1.70 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.കേരളത്തില്‍ ഇന്നലെ 13,834 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തൃശൂര്‍ 1823, എറണാകുളം 1812, തിരുവനന്തപുരം 1464, കോഴിക്കോട് 1291, കൊല്ലം 1131, മലപ്പുറം 1125, കോട്ടയം 896, പത്തനംതിട്ട 858, ആലപ്പുഴ 811, കണ്ണൂര്‍ 744, പാലക്കാട് 683, ഇടുക്കി 671, വയനാട് 339, കാസര്‍ഗോഡ് 186 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,767 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,05,368 സാമ്പിളുകളാണ് പരിശോധിച്ചത്.രാജ്യവ്യാപക വാക്‌സിനേഷന്റെ ഭാഗമായി 89.74 കോടി വാക്‌സിന്‍ ഡോസുകളാണ് വിതരണം ചെയ്തത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍