OPEN NEWSER

Sunday 22. May 2022
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കര്‍ഷകരുടെ ദേശിയ പാത ഉപരോധത്തെ വിമര്‍ശിച്ച് സുപ്രീം കോടതി

  • National
01 Oct 2021

കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടത്തി വരുന്ന കര്‍ഷക സമരത്തിനെതിരെ രൂക്ഷവിമര്‍ശവുമായി സുപ്രീം കോടതി. കര്‍ഷകര്‍ ഡല്‍ഹിയുടെ കഴുത്ത് ഞെരിക്കുകയാണെന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചു. സൈനീക വാഹനങ്ങളെവരെ തടഞ്ഞ കര്‍ഷകര്‍ അവരെ പരിഹസിക്കുന്നു.

ജന്തര്‍മന്തറില്‍ പ്രക്ഷോപം നടത്താന്‍ അനുമതി തേടിയുള്ള ഹര്‍ജി പരിഗണിക്കവെയാണ് വിമര്‍ശനം . ജുഡീഷ്യല്‍ സംവിധാനത്തിനെതിരെയുള്ള സമരമാണോയെന്ന് കര്‍ഷകരോട് കോടതി ചോദിച്ചു. തുടര്‍ന്ന് ഡല്‍ഹി അതിര്‍ത്തിയില്‍ സമരം ചെയ്യുന്നത് തങ്ങളല്ലെന്ന് കിസാന്‍ മഹാ പഞ്ചായത്ത് സംഘടന മറുപടി നല്‍കി. കാര്യങ്ങള്‍ വ്യക്തമാക്കി തിങ്കളാഴ്ച്ചയോടെ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.

സമരത്തിന്റെ പേരില്‍ തലസ്ഥാനത്തെ ദേശീയ പാതകള്‍ തുടരെ ഉപരോധിക്കുന്നതും ?ഗതാ?ഗതം തടസ്സപ്പെടുത്തുന്നതും ശരിയല്ലെന്നും കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കോടതികളില്‍ ഹര്‍ജികള്‍ നല്‍കിയരിക്കവെ ഇനിയും എന്തിനാണ് സമരം തുടരുന്നതെന്നും സുപ്രീം കോടതി ചോദിച്ചു. കര്‍ഷക നിയമങ്ങളെ എതിര്‍ത്ത് കൊണ്ട് കോടതികളെ സമീപിച്ച സാഹചര്യത്തില്‍ പിന്നെയും പ്രക്ഷോഭം തുടരുന്നതിന്റെ അര്‍ത്ഥമെന്താണ്. നിങ്ങള്‍ക്ക് കോടതികളില്‍ വിശ്വാസമുണ്ടെങ്കില്‍ സമരം നടത്തുന്നതിന് പകരം അടിയന്തരമായി വാദം നടത്താനുള്ള ശ്രമം നടത്തൂയെന്നും കോടതി പറഞ്ഞു.

 

advt_31.jpg
test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എം.ഡി.എം.എ യുമായി  യുവാവ് പിടിയില്‍
  • എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
  • കിസാന്‍ മിത്ര കമ്പനി തട്ടിപ്പ്: സി.ഇ.ഒ മനോജ് ചെറിയാന്‍ അറസ്റ്റില്‍
  • ഇന്ധന വില കുറച്ച് കേന്ദ്രസര്‍ക്കാര്‍; പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയും കുറച്ചു
  • ട്രഷറി സേവിങ്ങ്‌സ് ബാങ്ക് സംസ്ഥാനങ്ങള്‍ക്ക് മാതൃക: മന്ത്രി കെ.എന്‍.ബാലഗോപാല്‍
  • കഞ്ചാവ് ലഹരിയില്‍ യുവാക്കള്‍ കാറോടിച്ച് അര്‍മാദിച്ചു; പോലീസ് ജീപ്പുള്‍പ്പെടെ രണ്ട് വാഹനങ്ങള്‍ക്ക് കേടുപാട്; 4 പേര്‍ക്കെതിരെ കേസ് 
  • കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് മര്‍ദനമേറ്റ സംഭവം ; യുവാവ് അറസ്റ്റില്‍ 
  •   ഒരു വര്‍ഷം ലക്ഷം സംരഭങ്ങള്‍ പൊതു ബോധവല്‍ക്കരണ ക്യാമ്പയിന്‍ തുടങ്ങി    
  • സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത
  • വൈദ്യുതക്കമ്പിയിലേക്ക് മരച്ചില്ല ചാഞ്ഞാല്‍ ഉദ്യോഗസ്ഥന് പിഴ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show