പത്മാവതിയമ്മയെ കത്തിതുമ്പില്‍ നിര്‍ത്തി; തടയാന്‍ ശ്രമിച്ച കേശവന്‍നായരെ കുത്തി വീഴ്ത്തി ; നെല്ലിയമ്പം ഇരട്ടക്കൊലയില്‍ പ്രതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി

പനമരം: നെല്ലിയമ്പം ഇരട്ടക്കൊല കേസിലെ പ്രതിയായ അര്‍ജുനെ പോലീസ് കൃത്യം നടന്ന വീട്ടിലെത്തിച്ച് വിശദമായ മൊഴി രേഖപ്പെടുത്തി. മോഷ്ടിക്കാനായി തന്ത്രപൂര്‍വ്വം വീട്ടിനകത്ത് കയറിയ പ്രതി പിടിക്കപ്പെടുമെന്നായപ്പോള്‍ പത്മാവതിയമ്മയെ കത്തി തുമ്പില്‍ നിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഇത് തടയാനായി ചെന്ന കേശവന്‍ നായരെ പ്രതി കുത്തി വീഴ്ത്തി. തുടര്‍ന്ന് കേശവന്‍ നായരെ തുടര്‍ച്ചയായി കുത്തുകയും, തടയാന്‍ ശ്രമിച്ച പത്മാവതിയമ്മയെ തള്ളിമാറ്റി അവരെയും കുത്തിയതായാണ് പ്രതി പോലീസിന് മൊഴി നല്‍കിയത്.
സംഭവദിവസം പ്രതി മരത്തിന്റെ ജനലഴി മുറിച്ച് അകത്ത് കയറാന്‍ നോക്കിയെങ്കിലും ശ്രമം പരാജയപ്പെട്ടു.തുടര്‍ന്ന് വാതിലിന് മുട്ടിയ ശേഷം കേശവന്‍ നായര്‍ പുറത്ത് വന്ന് നോക്കുന്നതിനിടയില്‍ പ്രതി തന്ത്രപൂര്‍വ്വം അകത്തു കയറി. തലയില്‍ ചുറ്റിയ തോര്‍ത്തിന്റെ ഭാഗം കൊണ്ട് മുഖം മറച്ച പ്രതി പൂജാമുറിയിലും മറ്റും ഒളിച്ചിരുന്നുവെങ്കിലും അബദ്ധവശാല്‍ കേശവന്‍ നായരുടെ മുന്നില്‍പ്പെട്ടു .തുടര്‍ന്ന് പ്രതി പത്മാവതിയമ്മയുടെ കഴുത്തില്‍ കത്തി വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കേശവന്‍ നായരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ പ്രതിയെ തടയാന്‍ കേശവന്‍ നായര്‍ ശ്രമിച്ചപ്പോള്‍ പ്രതി കത്തിവീശുകയും കേശവന്‍ തുടരെ തുടരെ ആക്രമിച്ചതായുമാണ് മൊഴി. ഇതിനിടെ തടയാന്‍ ശ്രമിച്ച പത്മാവതിയമ്മയെ തള്ളി മാറ്റുകയും, പത്മാവതിയമ്മയുടെ കഴുത്തിന് കുത്തുകയുമായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട പ്രതി കുളിയെല്ലാം കഴിഞ്ഞ് വീണ്ടും കൊല നടന്ന വീട്ടിലെത്തി സാധാരണ നിലയില്‍ പെരുമാറുകയും ചെയ്തതായാണ് പോലീസിനു നല്‍കിയ മൊഴി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍