OPEN NEWSER

Thursday 08. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവതിക്ക് കേള്‍വി ശക്തി നഷ്ടമായ സംഭവം; വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍

  • Kalpetta
16 Sep 2021

 

കല്‍പ്പറ്റ: കാട്ടുപന്നിയുടെ  ആക്രമണത്തില്‍ ആദിവാസി യുവതിയുടെ കേള്‍വി ശക്തി നഷ്ടമായ സംഭവത്തില്‍ യുവതിയുടെ ചികിത്സ, നഷ്ടപരിഹാരം ,  കാട്ടുപന്നി ആക്രമണത്തിനെതിരെ സ്വീകരിച്ച നടപടികള്‍ തുടങ്ങിയ വിശദാംശങ്ങള്‍ 15 ദിവസത്തിനകം അറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.വയനാട് ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ക്കും െ്രെടബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ക്കുമാണ് കമ്മീഷന്‍ ജുഡീഷ്യല്‍  അംഗം കെ. ബൈജു നാഥ് ഉത്തരവ് നല്‍കിയത്.നൂല്‍പ്പുഴ ഓടക്കൊല്ലി കാട്ടുനായ്ക്കകോളനിയിലെ ബിന്ദുവിനാണ് ഗുരുതരമായി പരിക്കേറ്റത്. ബിന്ദുവിന് വനം വകുപ്പ്  നഷ്ടപരിഹാരം നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കൂലിപ്പണി ചെയ്യാന്‍ പോലും കഴിയാത്ത ദുരവസ്ഥയിലാണ് ബിന്ദു.

നാലു മാസം മുമ്പ് മുണ്ടക്കൊല്ലിയിലെ ക്യഷിയിടത്തില്‍ ജോലി ചെയ്യുമ്പോഴാണ് ബിന്ദുവിന് നേരെ കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ഒരു മാസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. വലതു ചെവിയുടെ കേള്‍വി ശക്തി നഷ്ടമായി.കാഴ്ചക്ക് മങ്ങലേറ്റു. ബിന്ദുവിന് നാലു മക്കളുണ്ട്. ഭര്‍ത്താവ് കൂലിപ്പണിക്കാരനാണ്. നഷ്ടപരിഹാരത്തിന് വേണ്ടി വനം വകുപ്പിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നാണ് പറയുന്നത്.പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

സിറ്റിംഗ് നാളെ

കല്‍പ്പറ്റ: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജു നാഥ് നാളെ ( 17.09.21 )  പത്തരക്ക് കല്‍പ്പറ്റ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തുമെന്ന് കമ്മീഷന്‍ അറിയിച്ചു.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ഇലക്ട്രോലൈറ്റ് പരിശോധന മുടങ്ങി: ഡയാലിസിസ് രോഗികള്‍ ദുരിതത്തില്‍; പ്രതിഷേധവുമായി സിപിഐ എം
  • വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വില്ലേജുകളില്‍ ഹെല്‍പ് ഡെസ്‌ക്
  • 108 ആംബുലന്‍സില്‍ ആന്റിവെനം ഇല്ല; വ്യാജപ്രചാരണങ്ങളില്‍ വീണ് ജീവന്‍ അപകടത്തിലാക്കരുത്
  • ജീവിതം അവസാനിപ്പിക്കാന്‍ തുനിഞ്ഞ യുവാവിനെ പോലീസ് രക്ഷപ്പെടുത്തി
  • ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി ഉറപ്പാക്കും: മന്ത്രി പി.സി വിഷ്ണുനാഥ്; ;ബ്രാന്‍ഡ് വയനാട് ലൈഫ് എക്‌സ്പീരിയന്‍സ് ട്രെയില്‍സ് പദ്ധതികള്‍ക്ക് തുടക്കമായി
  • പീഡനക്കേസില്‍ റിമാണ്ടിലായ പിഡബ്ല്യുഡി ജീവനക്കാരന് സസ്‌പെന്‍ഷന്‍
  • ഭൂമി തരംമാറ്റല്‍ അപേക്ഷകള്‍ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ നടപടി: മന്ത്രി ടി സിദ്ദീഖ്
  • സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി
  • വയനാട് റവന്യൂ ജില്ലാ സ്‌ക്കൂള്‍ കായികോത്സവം ഒക്ടോബര്‍ 7 മുതല്‍ 9 വരെ
  • ഫിറ്റ്‌നസ് പരിശോധനയ്ക്ക് എച്ച്.എസ്.ആര്‍.പി നിര്‍ബന്ധം; പഴയ വാഹന ഉടമകള്‍ ശ്രദ്ധിക്കണം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show