രാജ്യത്തെ ആദ്യത്തെ എമര്‍ജന്‍സി ലാന്‍ഡിങ്ങ് എയര്‍ സ്ട്രിപ്പ് രാജസ്ഥാനില്‍, ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രിമാര്‍

ജയ്പൂര്‍: അടിയന്തര ഘട്ടത്തില്‍ വിമാനങ്ങള്‍ക്ക് ലാന്‍ഡ് ചെയ്യാനുള്ള രാജ്യത്തെ ആദ്യത്തെ എമര്‍ജന്‍സി ലാന്‍ഡിങ്ങ് എയര്‍ സ്ട്രിപ്പ് ഉദ്ഘാടനം ചെയ്തു. മന്ത്രിമാരായ രാജ്‌നാഥ് സിങ്ങ്,നിതിന്‍ ഗഡ്കരി എന്നിവരെ വഹിച്ചുകൊണ്ടുള്ള വിമാനം പരീക്ഷണ ലാന്‍ഡിങ്ങ് നടത്തിക്കൊണ്ടായിരുന്നു എയര്‍സ്ട്രിപിന്റെ ഉദ്ഘാടനം. രാജസ്ഥാനിലെ ബര്‍മറിലെ ഇന്ത്യ പാകിസ്താന്‍ അതിര്‍ത്തിക്കടുത്തുള്ള നാഷണല്‍ ഹൈവേയില്‍ മൂന്ന് കിലോ മീറ്റര്‍ നീളത്തിലാണ് എയര്‍സ്ട്രിപ് ഒരുക്കിയിരിക്കുന്നത്. ദേശീയ ഹൈവെ അതോറിറ്റിയും വ്യോമസേനയും ചേര്‍ന്നാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. 765 കോടി രൂപയാണ് ചിലവ്. ലക്‌നൌ – ആഗ്ര എക്‌സ്പ്രസ് ഹൈവേ ഉള്‍പ്പടെ പന്ത്രണ്ട് നാഷണല്‍ ഹൈവേകള്‍ ഇത്തരത്തില്‍ എയര്‍സ്ട്രിപ് നിര്‍മ്മിക്കാന്‍ യോഗ്യമായി കണ്ടെത്തിയിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍