ലോറിക്കും ഗുഡ്‌സ് വാഹനത്തിനുമിടയില്‍ പെട്ട് ബൈക്ക് യാത്രികന് പരിക്ക്

മാനന്തവാടി: ഗ്യാസ് കയറ്റിവന്ന ലോറിക്കും മറ്റൊരു ഗുഡ്‌സ് വാഹനത്തിനും ഇടയില്‍പ്പെട്ട് ബൈക്ക് യാത്രികന് പരുക്ക്. പയ്യമ്പള്ളി ചാലില്‍ ചാക്കോയുടെ മകന്‍ അജുല്‍ (21) നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പയ്യമ്പള്ളി പുതിയിടത്താണ് അപകടം. ബൈക്കും ഗുഡ്‌സ് വാഹനവും ഇടിച്ച ശേഷം ഇരുവാഹനവും ലോറിയുടെ ഒരു വശത്തേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പരിക്കേറ്റ അജുലിനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍