രാജ്യത്ത് 24 മണിക്കൂറിനിടെ 39,097 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് 24 മണിക്കൂറിനിടെ 39,097 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,13,32,159 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 546 മരണങ്ങള്‍ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4,20,016 ആയി. 4,08,977 ആണ് ആക്ടിവ് കേസുകള്‍.
മേഘാലയില്‍ 558 പുതിയ കേസുകളും, മഹാരാഷ്ട്രയില്‍ 6,753 ഉം മധ്യപ്രദേശില്‍ 11 ഉം, സിക്കിമില്‍ 257 കൊവിഡ് കേസുകളും, കര്‍ണാടകയില്‍ 1,705 ഉം കേരളത്തില്‍ 17,518 കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 35,087 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 30,503,166 ആയി. 97.36 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
രാജ്യത്ത് ഇതുവരെ 42,78,82,261 ഡോസ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 4,267,799 വാക്‌സിന്‍ ഡോസുകളാണ് നല്‍കിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍