രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന; റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ അഞ്ച് മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന കണക്ക്

ഒരിടവേളയ്ക്ക് ശേഷം രാജ്യത്ത് ആശങ്ക പടര്‍ത്തി കൊവിഡ് കേസുകള്‍ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 59, 118 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 257 മരണവും റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന കൊവിഡ് നിരക്കാണ് ഇത്. ഇതോടെ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,18,46,652 ആയി, മരണസംഖ്യ 1,60,949 ആയി. 24 മണിക്കൂറിനിടെ 32,987 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 1.12,64,637 ആയി. 4,21,066 ആണ് ആക്ടീവ് കേസുകളുടെ എണ്ണം.
രാജ്യത്തെ പത്ത് ജില്ലകളില്‍ രോഗവ്യാപനം ഉയരുന്നു. മഹാരാഷ്ട്രയിലെ രണ്ടു ജില്ലകളില്‍ ഏപ്രില്‍ 4 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. നാന്ദേഡ്, ബീഡ് ജില്ലകളിലാണ് നിയന്ത്രണം. പഞ്ചാബ് ,കര്‍ണാടക, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും രോഗവ്യാപനം ഉയരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ബംഗുളൂരൂവില്‍ എത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.അതേസമയം രാജ്യത്ത് ആകെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 5 കോടി 55 ലക്ഷം കടന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍