തൊഴിലാളികളെയും, വ്യാപാരികളേയും കണ്ട് വോട്ടുറപ്പിച്ച് എം എസ് വിശ്വനാഥന്
ഇരുളം: ഇരുളത്തെ വ്യാപാരികളെയും, തോട്ടം തൊഴിലാളികളെയും, ഓട്ടോ ടാക്സി ലോഡിങ്ങ് തൊഴിലാളികളെയും കണ്ട് വോട്ടഭ്യര്‍ത്ഥനയുമായി ബത്തേരി നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.എസ് വിശ്വനാഥന്.ചീയമ്പം, ചെട്ടി പാമ്പ്ര പ്രദേശങ്ങളിലെ തൊഴിലുറപ്പ് തൊഴിലാളികളുമായി അദ്ദേഹം സംവദിച്ചു. തുടര്‍ന്ന് ചീയമ്പം 57 കോളനിയില്‍ ഊര് കൂട്ടത്തില്‍ പങ്കെടുത്തു. പുല്‍പ്പള്ളി ക്ഷീര സംഘം തൊഴിലാളികള്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത് വോട്ടഭ്യര്‍ത്ഥിച്ചു. പുല്‍പ്പള്ളിയിലെ പഴശ്ശിരാജ, ശ്രീനാരായണ കോളേജ്, ജയശ്രീ എന്നീ കോളേജുകളിലെ വിദ്യാര്‍ത്ഥികളെയും, അദ്ധ്യാപകരെയും കണ്ട് അദ്ദേഹം വോട്ടഭ്യര്‍ത്ഥിച്ചു. ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ ആവേശകരമായ സ്വീകരണമാണ് നല്‍കിയത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ 10 വര്‍ഷമായി നിലനില്‍ക്കുന്ന വികസന മുരടിപ്പിനെതിരെ വിദ്യാര്‍ത്ഥികള്‍ സ്ഥാനാര്‍ത്ഥിയുമായി ചര്‍ച്ച നടത്തി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍