മൊബൈല്‍ അദാലത്ത് പര്യടനം ആരംഭിച്ചു.
ബത്തേരി: കോവിഡ് 19 ന്റെ നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ പൊതുജനങ്ങളുടെ പരാതി സ്വീകരിക്കുന്നതിനും നിലവിലുള്ള പരാതികള്‍ പരിഹരിക്കുന്നതിനുമായി ദേശീയ നിയമ സേവന സമിതിയുടെ നിര്‍ദ്ദേശപ്രകാരം മൊബൈല്‍ അദാലത്ത് ബത്തേരി താലൂക്കില്‍ പര്യടനം ആരംഭിച്ചു. മാര്‍ച്ച് 19ന് അമ്പലവയല്‍ കൃഷി വിജ്ഞാന കേന്ദ്രത്തിന് സമീപവും, മാര്‍ച്ച് 20ന് കേണിച്ചിറ ഗ്രാമപഞ്ചായത്ത് ഹാളിലും മാര്‍ച്ച് 22 ന് നൂല്‍പ്പുഴയിലും മാര്‍ച്ച് 23ന് നെന്മേനി ഗ്രാമപഞ്ചായത്ത് ഹാളിലും രാവിലെ 10 മുതല്‍ പൊതുജനങ്ങള്‍ക്കായി അദാലത്ത് നടക്കും. പരാതികള്‍ ഉള്ളവര്‍ അതത് സ്ഥലങ്ങളിലെത്തി ഈ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി അറിയിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍