കണ്ണൂര്‍ വിമാനത്താവളത്തില്‍ 70 ലക്ഷം വിലമതിപ്പുള്ള സ്വര്‍ണം പിടികൂടി
കണ്ണൂര്‍ വിമാനത്താവളത്തില്‍ 70 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം കസ്റ്റംസ് പിടികൂടി. ദോഹയില്‍ നിന്നെത്തിയ കുറ്റിയാടി സ്വദേശി മുഹമ്മദ് ഷാഫിയില്‍ നിന്നാണ് സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്.1446 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സ്വര്‍ണം കണ്ടെത്തിയത് അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ എസ് കിഷോറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍