യുഎഇയില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; ആളപായമില്ല

ദുബായ്: യുഎഇയില്‍ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച് അപകടം. അല് ഐന് ദുബായ് റോഡിലാണ് സംഭവം. ഉടന്‍ തന്നെ അഗ്‌നിശമന സേന തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും കാര് പൂര്ണമായി കത്തി നശിച്ചുവെന്ന് സിവില് ഡിഫന്‌സ് അറിയിച്ചു. സംഭവത്തെ തുടര്ന്ന് ഹൈവേയില് ഗതാഗതക്കുരുക്കുണ്ടായി. ചൊവ്വാഴ്ച വൈകുന്നേരം 5.30ഓടെയായിരുന്നു സിവില് ഡിഫന്‌സിന് സംഭവത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്. സംഭവത്തില് ആളപായമൊന്നും റിപ്പോര്ട്ട് ചെയ്യപ്പെട്ടിട്ടില്ല.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍