സുഗതകുമാരി അനുസ്മരണം നടത്തി
പുല്‍പ്പള്ളി: പുല്‍പ്പള്ളി ജയശ്രീ ഹയര്‍സെക്കണ്ടറി സ്കൂളില്‍ കൃഷ്ണനാല്‍ നട്ടുകൊണ്ട് സുഗതകുമാരി ടീച്ചര്‍ അനുസ്മരണം സംഘടിപ്പിച്ചു. പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് പി എ നാസര്‍ അധ്യക്ഷത വഹിച്ചു. മണ്ണിനും മനുഷ്യനും പ്രകൃതിക്കും വേണ്ടി പോരാടിയ മഹാകവയിത്രിയായിരുന്നു സുഗതകുമാരിയെന്ന് യോഗം അനുസ്മരിച്ചു. ജില്ലാപഞ്ചായത്ത് അംഗങ്ങളായ ബിന്ദു പ്രകാശ്, ഉഷ തമ്പി, പുല്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭന സുകു, വാര്‍ഡ് മെമ്പര്‍ സിന്ധു സാബു, സ്കൂള്‍ മാനേജര്‍ കെ ആര് ജയറാം, പ്രിന്‍സിപ്പല്‍ കെ ആര് ജയരാജ്, ഹെഡ്മാസ്റ്റര് കെ പി ഗോവിന്ദന് കുട്ടി, വി ജി കുഞ്ഞന്‍, ഡോക്ടര്‍ പി എഫ് മേരി, ഷൈന്‍ പി ദേവസ്സ്യ, എന്‍ എന്‍ ചന്ദ്രബാബു, ബുഷ്റ പുല്പള്ളി, എം വി ബാബു എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍