ചുറ്റുവിളക്ക് മഹോത്സവത്തിന് തുടക്കമായി.
പുല്‍പ്പള്ളി: ശ്രീ പുല്‍പ്പള്ളി മുരിക്കന്മാര് ദേവസ്വം ശ്രീ സീതാദേവി ലവ -കുശ ക്ഷേത്ര ചുറ്റുവിളക്ക് മഹോത്സവത്തിന് തുടക്കമായി. കോവിഡ് 19 നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ആഘോഷങ്ങളില്ലാതെ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ലോപം കൂടാതെ ഭക്തി പുരസ്സരമാണ് മഹോത്സവം നടക്കുകയെന്ന് ക്ഷേത്രം ട്രസ്റ്റി കുപ്പതോട് രാജശേഖരന് നായര്‍ പറഞ്ഞു. വെള്ളാട്ട് കുലകൊത്തല്‍ ആശ്രമ കൊല്ലി വാത്മീകി ആശ്രമത്തില്‍ ദീപം തെളിക്കല്‍ ആചാര്യ ദര്‍ശനം നടക്കും. നാളെ (ജനുവരി 2) മൂലസ്ഥാനമായ ചേടാറ്റിന്‍കാവില്‍ ദര്‍ശനം, അരി അളവ്, വേടംകോട്ട് ക്ഷേത്ര സന്നിധിയില്‍ നിന്നും ഭണ്ഡാരം വരവ്,ദീപാരാധന നടക്കും. ഞായ്യറാഴ്ച്ച ഒമ്പതു മണിക്ക് വില്ലു ചാരല് വിശേഷാല്‍ പൂജകള്‍, താന്ത്രിക കര്‍മ്മങ്ങള്‍ എരിയപ്പള്ളിയില്‍ നിന്നും ഇളനീര്‍ക്കാവ് വരവ് നടക്കും. നാലിന് തിങ്കള്‍ ചുണ്ടക്കൊല്ലി കരിങ്കാളി ക്ഷേത്രത്തില്‍ പൂജ, വിശേഷാല്‍ ഉച്ചപൂജ, ദീപാരാധന, തോറ്റം, ചുറ്റുവിളക്ക്, സോപാനനൃത്തം നടക്കും. അഞ്ചിന് ചൊവ്വാഴ്ച്ച മൂലസ്ഥാനമായ ചേടാറ്റിന്‍കാവില്‍ കലശം നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍