ചികിത്സയിലിരിക്കെ മരണപ്പെട്ട വയോധികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.
പനമരം: ചികിത്സയിലിരിക്കെ മരണപ്പെട്ട വയോധികയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കരിമ്പുമ്മല്‍ നാലുസെന്റ് കോളനി ആടയാട്ട് പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ ലീല (56) ആണ് മരിച്ചത്. ഇന്ന് രാവിലെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. മറ്റ് അസുഖങ്ങളുള്ള ഇവര്‍ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും തലശ്ശേരിയിലെ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. മക്കള്‍: സുധീഷ്, സുമേഷ്, സുജാത. മരുമകന്: സതീഷ്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍