OPEN NEWSER

Tuesday 29. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ചീയമ്പത്ത് നിന്ന് പിടികൂടിയ കടുവയെ തുറന്ന് വിടാന്‍ നടപടിയായില്ല

  • S.Batheri
28 Oct 2020

പുല്‍പ്പള്ളി:ചീയമ്പത്ത് നിന്ന് 4 ദിവസം മുമ്പ് വനം വകുപ്പ് കൂട് വച്ച് പിടികൂടി ഇരുളം ഫോറസ്റ്റ് സ്‌റ്റേഷനില്‍ നിരീക്ഷണത്തിലുള്ള കടുവയെ മൃഗശാലയിലേക്ക് കൊണ്ടു പോകുന്നതിനോ ജില്ലയ്ക്ക് പുറത്തുള്ള വനത്തില്‍ തുറന്ന് വിടുന്നതിനോ അനുമതിയായില്ല. ഫോറസ്റ്റ് സ്‌റ്റേഷനോട് ചേര്‍ന്നാണ് കടുവയെ നീരീക്ഷണത്തില്‍ വച്ചിരിക്കുന്നത്. കടുവയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളോ പരിക്കുകളോ ഇല്ലെന്നാണ് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ: അരുണ്‍ സക്കറിയ നടത്തിയ പരിശോധനയില്‍ നിന്നും കണ്ടെത്തിയത്.തൃശൂരിലെ മൃഗശാലയില്‍ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ അവിടേക്ക് കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. കടുവയെ തിരുവനന്തപുരം മുഗശാലയിലേക്കോ, പെരിയാര്‍ കടുവാസങ്കേതത്തിലോ വിടുന്നതിന് വനം വകുപ്പിന്റെ ഉന്നതതലങ്ങളില്‍ നിന്ന് അനുമതി ലഭിക്കാത്തതാണ് നിലവിലെ പ്രതിസന്ധി. 

ബുധനാഴ്ച്ച രാത്രിയോടെ കടുവയെ കൊണ്ടു പോകുന്നിതിനാവശ്യമായ അനുമതി കിട്ടുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്.ഈ മാസം 8 തിയ്യതിയാണ് കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചത്.25 നായിരുന്നു കടുവ കൂട്ടില്‍ കുടുങ്ങിയത്.8 തീയ്യതി മുതല്‍ 25ാം തീയ്യതി വരെ രാപകലില്ലാതെ വനം വകുപ്പ് ഷിഫ്റ്റുകളായി മേഖലയില്‍ 24 മണിക്കൂര്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. കടുവയെ പിടികൂടിയിട്ടും ജില്ലയ്ക്ക് പുറത്ത് കടുവയെ കൊണ്ടുപോകാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ഇപ്പോഴും ഇരുളം ഫോറസ്റ്റ് സ്‌റ്റേഷനില്‍ കാവലിരിക്കേണ്ട അവസ്ഥയാണ്.ഉന്നതങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ കടുവയെ തുറന്ന് വിടുന്നതിനാവശ്യമായ നടപടി സ്വീകരിക്കാത്തത് താഴെതട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്ക് തലവേദനയായി മാറിയിരിക്കുകയാണ്.കൂട്ടിലെ കമ്പികളില്‍ ഇടിച്ച് പരിക്കുകള്‍ പറ്റിയാലും അതിന് ഉത്തരം പറയേണ്ടതും ഇവരുടെ കടമയാണ്. അടിയന്തരമായി വകുപ്പ് മന്ത്രി ഇടപ്പെട്ട് കടുവയെ മൃഗശാലയിലേയ്ക്ക് മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യത്തില്‍ ജില്ലയിലെ ജനപ്രതിനിധികള്‍ സംസ്ഥാന സര്‍ക്കാരുമായി ഇടപെട് കടുവയെ മൃഗശാലയിലേയ്ക്ക് മാറ്റുന്നതിനാവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ തയ്യാറാണെന്നുമാണ് ജനങ്ങളുടെ ആവശ്യം.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വയനാടിന്റെ അഭിമാനം; സജനയും മിന്നുമണിയും ഡബ്ല്യുപിഎല്ലില്‍ വീണ്ടും
  • മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷന്‍ ഉപതിരഞ്ഞെടുപ്പ്: യു.ഡി.എഫ് സീറ്റ് നിലനിര്‍ത്തി
  • പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം ; യുവാവിന് തടവും പിഴയും
  • പള്ളിക്കല്‍ ഡിവിഷന്‍ ഉപ തെരഞ്ഞെടുപ്പ്: 60.37 ശതമാനം പോളിങ്
  • പോക്‌സോ കേസ്;പിതാവിന് തടവും പിഴയും
  • ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കും: മന്ത്രി എന്‍ ഷംസുദ്ദീന്‍
  • സമ്പൂര്‍ണ്ണ ഇമാലിന്യമുക്ത ജില്ലാ പ്രഖ്യാപനം ഓക്ടോബര്‍ രണ്ടിന് മന്ത്രി ടി സിദ്ദീഖ് നിര്‍വഹിക്കും
  • വിദ്യാര്‍ത്ഥികളെ ആഗോളതലത്തില്‍ മത്സര സജ്ജരാക്കാന്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ അനിവാര്യം: മന്ത്രി എന്‍ ഷംസുദ്ദീന്‍; സ്‌പെഷ്യല്‍ എന്റിച്ച്‌മെന്റ് പദ്ധതി സംസ്ഥാനതല ഉദ്ഘാടനം മന്ത്രി നിര്‍വ
  • വിദ്യാഭ്യാസ പുരോഗതിക്കാവശ്യമായ പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കും: മന്ത്രി അഡ്വ എന്‍. ഷംസുദ്ദീന്‍
  • വയനാട് റവന്യു ജില്ലാ കായികമേള; ലോഗോ പ്രകാശനം ചെയ്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show