റേഷന്‍ അരികടത്ത്: സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരെ തടഞ്ഞു
മാനന്തവാടി:മാനന്തവാടി ദ്വാരകയില്‍ റേഷന്‍ കടയുടമയുടെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ ചാക്കുകണക്കിന് റേഷന്‍ അരി കണ്ടെത്തിയ സംഭവത്തില്‍ പ്രതിഷേധം തുടരുന്നു. ഇന്നലെ നാട്ടുകാര്‍ അരി കടത്ത് പിടികൂടിയതിന്റെ അടിസ്ഥാനത്തില്‍ പൂട്ടി സീല്‍ ചെയ്ത എന്‍.എഫ്.എസ്.ഇ ഗോഡൗണിലേയും റേഷന്‍ കടകളിലേയും സ്റ്റോക്കെടുപ്പ് നടത്താന്‍ സിവില്‍ സപ്ലൈസ് അധികൃതരെ അനുവദിക്കില്ലെന്ന് പറഞ്ഞ് യുവജന സംഘടന പ്രവര്‍ത്തകര്‍ രംഗത്ത്. അരി കടത്തിന് കൂട്ട് നിന്ന ഉദ്യേഗസ്ഥര്‍ തനിച്ച് കണക്കെടുപ്പ് നടത്തരുത് എന്നും, കളക്ടറുടേയോ ഡപ്യൂട്ടി കളക്ടറുടേയോ സാന്നിധ്യത്തില്‍ മാത്രമേ സ്റ്റോക്കെടുപ്പ് നടത്താന്‍ അനുവദിക്കൂ എന്ന് പ്രഖ്യാപിച്ചു കൊണ്ട് യൂത്ത് കോണ്‍ഗ്രസ്സ്, ഡി.വൈ.എഫ്.ഐ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചിരിക്കുകയാണ്
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍