വയനാട് ലഹരി മാഫിയകളുടെ താവളമാക്കുന്നു:ലഹരി നിര്‍മ്മാര്‍ജ്ജന സമിതി; പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
മാനന്തവാടി.:വയനാട് ലഹരി മാഫിയകളുടെ താവളമാകുന്നുവെന്ന് മാനന്തവാടി ലഹരി നിര്‍മ്മാര്‍ജ്ജന സമിതി യോഗം കുറ്റപ്പെടുത്തി.ശക്തമായ പരിശോധനയുടെ കുറവാണ് ഇതിന് കാരണമെന്നും യോഗം വിലയിരുത്തി.ഓണ്‍ലൈനില്‍ സംഘടിപ്പിച്ച യോഗം എംഎസ്എഫ് അഖിലേന്ത്യ പ്രസിഡന്റ് ടി.പി അഷറഫലി ഉദ്ഘാടനം ചെയ്തു.പിഎംകെ കാഞ്ഞിയൂര്‍ അധ്യക്ഷത വഹിച്ചു.പുതിയ മാനന്തവാടിനിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ്:അബ്ദുള്ള അഞ്ചുകുന്ന്, ജനറല്‍ സെക്രട്രറി:അസീസ് വെള്ളമുണ്ട എന്നിവരെ തിരഞ്ഞെടുത്തു.ട്രഷറര്‍:മുഹമ്മദ് ആരാമം,വര്‍ക്കിംഗ് പ്രസിഡന്റ്:മോയില്‍ കാസിം വാളാട്,വൈസ് പ്രസിഡന്റ്മാര്‍:സി കുഞ്ഞബ്ദുള്ള, ബ്രാന് അലി,കേളോത്ത് അബ്ദുള്ള, ജോയിന്‍ സെക്രട്രറിമാര്.ഹാരി സ് കാട്ടികുളം,സലിം പി എച്ച്,ഉസ്മാന് പള്ളിയാല്‍, എന്നിവരെയോഗം തെരഞ്ഞെടുത്തു.പി വിഎസ് മൂസ്സ, അബ്ദുല്‍ ഖാദര്‍ മടക്കിമല, അബൂ ഖൂടലായി തുടങ്ങിയവര്‍ സംബന്ധിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍