ചെന്നായ ആടിനെ കടിച്ചുകൊന്നു
പുല്‍പ്പള്ളി:കൃഷിയിടത്തില്‍ മേയാന്‍ വിട്ട ആടിനെ ചെന്നായ ആക്രമിച്ച് കൊന്നതായി പരാതി.ചേലൂര്‍ കടമ്പൂര് ആക്കാതിരി ജോസഫിന്റെ 3 വയസ് പ്രായമുള്ള ജമ്നപ്യാരി ആടിനെയാണ് ചെന്നായ ആക്രമിച്ച് കൊന്നത്.വീടിനോട് ചേര്‍ന്ന കൃഷിയിടത്തില്‍ കെട്ടിയിട്ടിരുന്ന ആടിന്റെ കരച്ചില് കേട്ട് ഓടിയെത്തി ഒച്ചവെച്ചപ്പോഴാണ് ചെന്നായ ഓടി മറഞ്ഞതെന്ന് വീട്ടുകാര്‍ പറഞ്ഞു.30000 രൂപയുടെ നഷ്ടമുണ്ടായതായും ഇവര്‍ പറഞ്ഞു.രണ്ടാഴ്ച മുമ്പ് ചെന്നായ രണ്ട് ആടുകളെ ആക്രമിച്ച് കൊന്നിരുന്നു.വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു.പ്രദേശത്തെ ചെന്നായ ശല്യത്തിന് ഉടന്‍ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍