വാഹനാപകടത്തില്‍ യുവാവ് മരിച്ചു.
മാനന്തവാടി:മാനന്തവാടി മൈസൂര്‍ റോഡില്‍ കൈതക്കൊല്ലിക്ക് സമീപം വെച്ച് വാഹനാപകടത്തില്‍ യുവാവ് മരിച്ചു.ഒണ്ടയങ്ങാടി മുദ്രമൂല കോളനിയിലെ ജോഗി -കാളി ദമ്പതികളുടെ മകന്‍ രമേശന്‍ (25) ആണ് മരിച്ചത്.രമേശന്‍ ഓടിച്ചിരുന്ന സ്‌ക്കൂട്ടറില്‍ ഗുഡ്‌സ് വാഹനം തട്ടിയാണ് അപകടമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.ഗുരുതര പരിക്കേറ്റ രമേശനെ ജില്ലാശുപത്രി അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന വിന്‍സെന്റ് ഗിരി ആശുപത്രിയിലെത്തിച്ചുവെങ്കിലും മാര്‍ഗമധ്യേ മരിക്കുകയായിരുന്നു.രമേശന്റെ സുഹൃത്ത് സജിക്കും പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ അപകട സമയം സജി വാഹനത്തിലുണ്ടായിരുന്നില്ലെന്നും,അപകടത്തിന് മുമ്പ് സ്‌കൂട്ടര്‍ മറിഞ്ഞാണ് സജിക്ക് പരിക്കേറ്റതെന്നും പറയുന്നു.രമേശന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സുചിത്രയാണ് ഭാര്യ.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍