റഷീദ് കൂരിയാടന്‍ എന്‍ഡോവ്മെന്റ് നല്കി
ബത്തേരി:കേരള പ്രവാസി സംഘത്തിന്റെ സ്ഥാപക നേതാവായിരുന്ന അന്തരിച്ച റഷീദ് കൂരിയാടന്റെ അനുസ്മരണാര്‍ത്ഥം ഈ വര്‍ഷത്തെ ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പ്രവാസികളുടെ മക്കള്‍ക്ക് കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റ് വിതരണം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ ടി അലി, സെക്രട്ടറി കെ കെ നാണു, വൈസ് പ്രസിഡണ്ട് അയൂബ് കടല്‍മാട് തുടങ്ങിയവര്‍ നേതൃത്വം നല്കി. ഡിജിറ്റലായി സംഘടിപ്പിച്ച റഷീദ് കൂരിയാടന്‍ അനുസ്മരണ സമ്മേളനത്തില്‍ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് പി ടി കുഞ്ഞുമുഹമ്മദ്, ജനറല്‍ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍ എം എല്‍ എ, സി കെ ശശീന്ദ്രന് എംഎല്‍എ, സിപിഐ(എം) ജില്ലാ സെക്രട്ടറി പി ഗഗാറിന്, ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി കെ റഫീഖ്, എം സി അബു തുടങ്ങിയവര്‍ പങ്കെടുത്തു. അയൂബ് കടല്‍മാട്, സരുണ്‍ മാണി എന്നിവര്‍ നേതൃത്വം നല്കി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍