കടുവയെ കൂട് വെച്ച് പിടികുടുന്നതിന് നടപടി സ്വീകരിക്കും: ഡിഎഫ്ഒ

പുല്‍പ്പള്ളി:പുല്‍പ്പള്ളി പള്ളിച്ചിറയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തുന്നതിനായി ചെതലയം കുറിച്യാട് റെയ്ഞ്ചിലെ വന വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സൗത്ത് വയനാട് ഡി എഫ് ഒ പി.രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ ചാത്തമംഗലം, പള്ളിച്ചിറ പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. തുടര്‍ന്ന് വന വകുപ്പിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കുകയും വനവകുപ്പിന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ നിരീക്ഷണം ഏര്‍പ്പെടുത്തി. റെയ്ഞ്ച് ഓഫീസര്‍ ശശികുമാറിനെയും, ഡ്രൈവര്‍ മാനുവല്‍ ജോണിനെയും കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിടെയാണ് കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഇതോടെ പ്രദേശത്തെ ജനങ്ങള്‍ കൂടുതല്‍ ആശങ്കയിലായതോടെയാണ് ഡി എഫ് ഒ യുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ മുതല്‍ കടുവയ്ക്കായി തിരച്ചില്‍ നടത്തിയത്. പള്ളിച്ചിറ രാമകൃഷ്ണന്റെ രണ്ട് വയസ്സായ പശുവിനെയാണ് ബുധനാഴ്ച രാത്രിയില്‍ കടുവ ആക്രമിച്ച് കൊന്നത്. പ്രദേശത്തെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനും കടുവയെ കൂട് വെച്ച് പിടികൂടുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കരിച്ചു വരുന്നതായി ഡി എഫ് ഒ പറഞ്ഞു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍