മണ്ണിലേക്കിറങ്ങാം മനസ് നിറയും മണ്ണ് ഞാറ് നടീല്‍ നടത്തി.
ബത്തേരി :മണ്ണിലേക്കിറങ്ങാം മനസ് നിറയും മണ്ണ് പദ്ധതിയുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം മുസ്ലിംയൂത്ത്ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരുവള്ളിക്കുന്ന് വടച്ചിറ 5 ഏക്കര്‍ വയലില്‍ നടത്തുന്ന നെല്‍ കൃഷിയുടെ ഞാറ് നടീല്‍ കര്‍മ്മം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും നിയോജകമണ്ഡലം വനിതാലീഗ് പ്രസിഡന്റുമായ നസീറ ഇസ്മായിലും,ബത്തേരി മുന്‍സിപ്പല്‍ കൗണ്‍സിലറും ദളിത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റുമായ രാധ ബാബു എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.നിയോജകമണ്ഡലം മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി എം എ അസൈനാര്‍, നിയോജകമണ്ഡലം യൂത്ത്ലീഗ് പ്രസിഡന്റ് സമദ് കണ്ണിയന്‍, ജനറല്‍ സെക്രട്ടറി സി കെ മുസ്തഫ, ട്രഷറര്‍ നിസാം കല്ലൂര്‍,കോ ഓര്‍ഡിനേറ്റര്‍ അസീസ് വേങ്ങൂര്‍,കെ പി അഷ്കര്‍, ഇബ്രാഹിം തൈത്തൊടി,ഇല്യാസ് കെഎംസിസി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍