പുല്‍പ്പള്ളി മേഖലയില്‍ നാളെ മുതല്‍ സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് ആരംഭിക്കും
പുല്‍പ്പള്ളി: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പുല്‍പ്പള്ളി മേഖലയില്‍ നിര്‍ത്തിവച്ചിരുന്ന സ്വകാര്യ ബസ് സര്‍വീസുകള്‍ നാളെ (ആഗസ്റ്റ് 3) ആരംഭിക്കും. ജനങ്ങളുടെ യാത്രാബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണു നഷ്ടം സഹിച്ചും സര്‍വീസ് ആരംഭിക്കുന്നതെന്ന് ബസ് ഉടമകള്‍ പറഞ്ഞു.കോവിഡ് വ്യാപനത്തെ തുടര്‍ന്നു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ റൂട്ടുകളിലൊഴികെയാണ് നാളെ മുതല്‍ ബസുകള്‍ ഓടുക. നിയന്ത്രണങ്ങള്‍ക്ക് ഇളവ് ലഭിക്കുന്ന മുറയ്ക്ക് പൂര്‍ണ്ണതോതില്‍ സര്‍വീസുകള്‍ ആരംഭിക്കും.യാത്രക്കാര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മാസ്ക്,കയ്യുറ,സാനിറ്റൈസര്‍ എന്നിവ കൃത്യമായി ഉപയോഗിക്കണമെന്നും ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.പുല്‍പ്പള്ളിയില്‍ നിന്നു കേണിച്ചിറ കല്‍പ്പറ്റ, മീനങ്ങാടി ,മാടപ്പള്ളിക്കുന്, സീതാ മൗണ്ട്, പാടിച്ചിറ, മരക്കടവ്, പെരിക്കല്ലുര്‍ അമരക്കുനി, ഇരുളം റൂട്ടുകളിലാണു നാളെ സര്‍വീസ് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍