ശിവകുമാറിന്റെ കുടുംബത്തിന് സമാശ്വാസധനത്തിന്റെ ആദ്യഗഡു കൈമാറി
പുല്‍പ്പള്ളി:കടുവയുടെ ആക്രമണത്തില്‍ മരിച്ച കതവാക്കുന്ന് ബസവന്‍കൊല്ലി കാട്ടുനായ്ക്ക കോളനിയിലെ ശിവകുമാറിന്റെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ ആദ്യ ഘഡുവായ 5 ലക്ഷം രൂപയുടെ ചെക്ക് ശിവകുമാറിന്റെ പിതാവ് മാധവദാസിന് ഐ.സി ബാലകൃഷ്ണന് എംഎല്‍എ വീട്ടിലെത്തി കൈമാറി.സൗത്ത് വയനാട് ഡിഎഫ്ഒ രഞ്ജിത്ത് കുമാര്‍,ചെതലയം റെയ്ഞ്ചര്‍ ശശികുമാര്‍,ഡെപ്യൂട്ടി റെയ്ഞ്ചര്‍ സുനില്‍ കുമാര്‍,ഗ്രാമപഞ്ചായത്തംഗം രമേശന്,ഷാജി ദാസ് എന്നിവരുടെ സാന്നിധ്യത്തിലാണ് ചെക്ക് കൈമാറിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍