കെഎസ്ഇബി ഓഫീസിനു മുമ്പില്‍ കോണ്‍ഗ്രസ്സ് ധര്‍ണ്ണനടത്തി
പുല്‍പ്പള്ളി:സഹായിക്കേണ്ട സാഹചര്യത്തില്‍ പാവപ്പെട്ട ജനങ്ങളെ ഞെക്കി പിഴിഞ്ഞ് ഖജനാവ് നിറക്കാനുള്ള ശ്രമമാണ് കെഎസ്ഇബി ബില്ലിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും കേസുനടത്തി ശക്തി തെളിയിക്കുന്നവര്‍ക്ക് പണം തിരിച്ചു കൊടുക്കുന്നതിലൂടെ കെഎസ്ഇബി യുടെ കള്ളത്തരം വെളിച്ചത്തുവന്നൂവെന്നും ഡിസിസി ജനറല്‍ സെക്രട്ടറി എന്‍.യു ഉലഹന്നാന്. കോവിഡ് കാലത്ത് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ച അമിത വൈദ്യുതി ബില്ല് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പുല്‍പ്പള്ളി കെഎസ്ഇബി ഓഫീസിനു മുമ്പില്‍ പുല്‍പ്പള്ളി മണ്ഡലം കോണ്കമ്മറ്റി നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡണ്ട് ടി.എസ്.ദിലീപ് കുമാര്‍,പി.എന്ശിവന്,സി.പി കുര്യാക്കോസ്,സണ്ണി തോമസ്,റെജി പുളിങ്കുന്നേല്‍, സി.പി ജോയി, ചന്ദ്രന് കുര്മുള്ളാനി, ദേവസ്യ, തങ്കപ്പന് നായര്‍ സംസാരിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍