മകന്റെ വിവാഹ സത്ക്കാരത്തിനായി നീക്കിവെച്ച തുക സമൂഹ നന്മക്കായി നല്കി മാതൃകയായി
പുല്‍പ്പള്ളി:മകന്റെ വിവാഹ സത്ക്കാരത്തിനായി മാറ്റി വെച്ച പണം വീട് നിര്‍മ്മാണത്തിനും നിര്‍ധനര്‍ക്ക് ചികിത്സാസഹായവും നല്കി ദമ്പതികള്‍ മാതൃകയായി.മുള്ളന്‍കൊല്ലി സുരഭിക്കവല മാത്യു ഉണ്ണ്യാപ്പള്ളി ട്രീസ ദമ്പതികളുടെ മകന് ആല്‍വിന്റെ വിവാഹമാണ് ലളിതമായി നടത്തിയ ശേഷം സത്ക്കാരത്തിനായി നീക്കിവെച്ച തുക സദ്കര്മ്മത്തിനായി നല്‍കിയത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് നിരവധി തവണ മാറ്റിവെച്ചതിന് ശേഷമാണ് കഴിഞ്ഞ ദിവസം ആല്‍വിന്റെ വിവാഹം നടത്തിയത്. നിലമ്പൂര്‍ സ്വദേശിയായ നീമ ആവിയിലാണ് ആല്‍വിന്റെ വധു.പുല്‍പ്പള്ളിയിലെ ഒരു നിര്‍ധന കുടുംബത്തിന് വീട് വെക്കാനുള്ള സാമ്പത്തികസഹായവും, പത്തോളം പേര്‍ക്ക് ചികിത്സാസഹായവുമാണ് മാത്യു ഉണ്ണ്യാപ്പള്ളി നല്‍കിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍