കര്‍ണ്ണാടക മദ്യം പിടികൂടി ;ഒരാള്‍ അറസ്റ്റില്‍
പുല്‍പ്പള്ളി:കര്‍ണ്ണാടകയിലെ ബൈരക്കുപ്പയിലെ ബാറില്‍ നിന്നും കര്‍ണ്ണാടക ബ്രാണ്ടി ശേഖരിച്ച് കബനി പുഴ കടന്ന് കേരള അതിര്‍ത്തിയായ പെരിക്കല്ലൂര്‍ കടവിനും മരക്കടവിനുമിടയിലുള്ള ഭാഗത്ത് എത്തിച്ച് ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തിയാളെ പിടികൂടി.മൈസൂര്‍ ഡിബി കുപ്പ ബൈരക്കുപ്പ ആനമാളം ചേനമൂല വീട്ടില്‍ സാമിഅണ്ണന് (52) ആണ് പിടിയിലായത്.ഇയാളില്‍ നിന്നും 23 പേക്കറ്റ് കര്‍ണ്ണാടക മദ്യം പിടിച്ചെടുത്തു.ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ആന്റി നാര്ക്കോട്ടിക്ക സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും,പുല്‍പ്പള്ളി എസ്.ഐ അജീഷ്കുമാറും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.ഇയാളുടെ പേരില്‍ അബ്കാരി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍