മാനന്തവാടി ഡിപ്പോയില്‍ നിന്നും നാളെ മുതല്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് ആരംഭിക്കും;വിദ്യാര്‍ത്ഥി സര്‍വ്വീസുകള്‍ക്ക് പ്രാധാന്യം

മാനന്തവാടി:കണ്‍ടെയ്ന്‍മെന്റ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതിനാല്‍ നാളെ (28.05.20) മുതല്‍ മാനന്തവാടി ഡിപ്പോയില്‍ നിന്നും കെ എസ് ആര്‍ ടി സി സര്‍വ്വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിവന്നിരുന്ന സര്‍വ്വീസ് സമയക്രമം പരമാവധി പാലിച്ചുകൊണ്ടായിരിക്കും ട്രിപ്പുകള്‍ നടത്തുക.എന്നാല്‍ വിദ്യാര്‍ത്ഥികളില്‍ നിന്നും പകുതി നിരക്ക് ഈടാക്കുന്നതായിരിക്കും.വിദ്യാര്‍ത്ഥികള്‍ കയറുന്ന ബസ്സില്‍ ആള്‍ കുറവാണെങ്കില്‍ പൊതുജനത്തിനും പ്രസ്തുത ബസ്സില്‍ കയറാവുന്നതാണ്.പരമാവധി ഗ്രാമീണ സര്‍വ്വീസുകള്‍ നടത്താനാണ് ശ്രമിക്കുക.തിരുനെല്ലി പഞ്ചായത്തില്‍ നിയന്ത്രണം നിലനില്‍ക്കുന്നതിനാല്‍ വിദ്യാര്‍ത്ഥിക്കായുള്ള സൗജന്യ സര്‍വ്വീസ് മാത്രയായിരിക്കും ഉണ്ടായിരിക്കുക.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍