കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരണപ്പെട്ടു

തിരുനെല്ലി:സി.പി.ഐ.എം തിരുനെല്ലി മുന്‍ ലോക്കല്‍ സെക്രട്ടറിയും,നിലവിലെ ലോക്കല്‍ കമ്മിറ്റി അംഗവും, അപ്പപാറ ക്ഷീരോത്പാദക സഹകരണ സംഘം പ്രസിഡന്റുമായ തിരുനെല്ലി അപ്പപ്പാറ ശങ്ക് മൂല സാരംഗ് നിവാസില്‍ കെ സി മണി (44) യാണ് മരിച്ചത്. അപ്പപ്പാറ ആക്കൊല്ലി എസ്‌റ്റേറ്റിലെ വാച്ച്മാനായ മണിയെ ഇന്ന് രാവിലെയാണ് ആന ആക്രമിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ജില്ലാശുപത്രിയിലേക്കുള്ള യാത്രാ മധ്യേ മരിക്കുകയായിരുന്നു. ആക്കൊല്ലി എസ്‌റ്റേറ്റിന് സമീപം വെച്ചാണ് സംഭവം. ഭാര്യ: അനിത, മക്കള്‍: സാരംഗ്, സായൂജ്


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍