OPEN NEWSER

Wednesday 16. Sep 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പ്രളയത്തിന്റെ ഇരയായ വിദ്യാര്‍ത്ഥിക്ക് യാത്രാനുകൂല്യം ലഭ്യമാകുന്നില്ല;നഷ്ടപ്പെട്ട കണ്‍സഷന്‍ കാര്‍ഡ് പുതുതായി നല്‍കാത്തതാണ് കാരണം

  • Mananthavadi
19 Sep 2019

മാനന്തവാടി:പ്രളയത്തില്‍ വീട്ടില്‍ വെള്ളം കയറി നഷ്ടപ്പെട്ടുപോയ കണ്‍സഷന്‍ കാര്‍ഡ് അധികൃതര്‍ പുതുക്കി നല്‍കുന്നില്ലെന്ന് പരാതി. വാളാട് സ്വദേശിയായ വിദ്യാര്‍ത്ഥി മാനന്തവാടി കെ എസ് ആര്‍ ടി സി അസിസ്റ്റന്റ് ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ നല്‍കിയ അപേക്ഷയിലാണ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അധികൃതര്‍ പകരം കണ്‍സഷന്‍ കാര്‍ഡ് അനുവദിക്കാത്തത്. എന്നാല്‍ വിദ്യാര്‍ത്ഥിയുടെ അപേക്ഷ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ തിരുവനന്തപുരത്തെ ചീഫ് കെ എസ് ആര്‍ ടി സി ഓഫീസിലേക്ക് അയച്ചുകൊടുത്തിട്ടുണ്ടെന്നും, യാതൊരുവിധ മറുപടിയും അവിടെ നിന്നും ലഭിക്കാത്തതാണ് കാര്‍ഡ് പുതുക്കി നല്‍കാന്‍ താമസമുണ്ടാകാന്‍ കാരണമെന്നുമാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്.

  കഴിഞ്ഞ വര്‍ഷത്തെ പ്രളയകാലത്ത് കെ എസ് ആര്‍ ടി സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നഷ്ടപ്പെട്ട കണ്‍സഷന്‍ കാര്‍ഡിനുള്ള പിഴ ഒഴിവാക്കിക്കൊണ്ട് പുതിയവ നല്‍കാന്‍ ഉത്തരവിട്ടിട്ടുണ്ടായിരുന്നു. ഈ വര്‍ഷവും ഡി ജി എം തന്നെയാണ് കണ്‍സഷന്‍ കാര്‍ഡ് സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത്. എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും കണ്‍സഷന്‍ കാര്‍ഡിന്റെ വിഷയത്തില്‍ തീരുമാനമെടുക്കാത്തതിനാല്‍ കെ എസ് ആര്‍ ടി ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ സാമ്പത്തികനഷ്ടവും, ദുരിതവും സഹിക്കേണ്ടിവരികയാണ്.

 

      ഇക്കഴിഞ്ഞ പ്രളയത്തില്‍ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വാളാട് സ്വദേശിയും കണിയാരം സ്‌കൂളില വിദ്യാര്‍ത്ഥിയുമായ സുല്‍ത്താന്റെ കണ്‍സഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടുപോയിരുന്നു. തുടര്‍ന്ന് നഷ്ടപ്പെട്ട കാര്‍ഡ് അനുവദിക്കണമെന്ന് കാണിച്ച് വിദ്യാര്‍ത്ഥി  വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് അടക്കം അസി. ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ പുതിയ കാര്‍ഡ് ഇതുവരെയായിട്ടും അനുവദിച്ചിട്ടില്ല. ഇത് മൂലം ബസ് ചാര്‍ജ് നല്‍കിയാണ് വിദ്യാര്‍ത്ഥി സ്‌കൂളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നത്.

സാധാരണഗതിയില്‍ സൗജന്യമായി നല്‍കുന്ന കണ്‍സഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടുപോയാല്‍ 500 രൂപ പിഴ ഈടാക്കിയാണ് പുതിയ കാര്‍ഡ് നല്‍കുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ പ്രളയകാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെട്ട കണ്‍സഷന്‍ കാര്‍ഡിന് പകരം പിഴയൊന്നും ഈടാക്കാതെ പുതിയ കണ്‍സഷന്‍ കാര്‍ഡ് നല്‍കാന്‍ കെ എസ് ആര്‍ ടി സി ചീഫ് ഓഫീസ് ഉത്തരവ് നല്‍കിയിരുന്നു. എന്നാല്‍ ഈ വര്‍ഷം കെ എസ് ആര്‍ ടി സി ചീഫ് ഓഫീസില്‍ നിന്നും ഉത്തരവൊന്നും ഇറക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പ്രളയത്തില്‍ കണ്‍സഷന്‍ കാര്‍ഡ് നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ കാര്‍ഡ് പിഴ വാങ്ങിയോ, വാങ്ങാതെയോ കൊടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് കെ എസ് ആര്‍ ടി സി അസി. ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് അധികൃതര്‍ കുഴങ്ങുന്നത്. തിരുവനന്തപുരത്ത് നിന്നും തീരുമാനം വന്നാലുടന്‍ വിദ്യാര്‍ത്ഥിക്ക് കാര്‍ഡ് പുതുക്കി നല്‍കുമെന്ന് മാനന്തവാടി കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി. ജില്ലയില്‍ മറ്റിടങ്ങളിലും സമാന രീതിയില്‍ വിദ്യാര്‍ത്ഥികള്‍ ബുദ്ധിമുട്ട് നേരിടുന്നതായും സൂചനയുണ്ട്.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • ബംഗളൂരില്‍ വാഹനാപകടത്തില്‍ വയനാട് സ്വദേശിനി മരണപ്പെട്ടു
  • തിരഞ്ഞെടുപ്പ്: ജീവനക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ അനുമതി നല്‍കണം
  • ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തു
  • പട്ടികജാതി ഗോത്രവര്‍ഗ്ഗ കമ്മീഷന്‍ അദാലത്ത്: 39 പരാതികള്‍ തീര്‍പ്പാക്കി
  • 2 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
  • ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ വന്‍ വിദേശമദ്യ ശേഖരം; 67.5 ലിറ്ററോളം മദ്യവും, വൈനും കണ്ടെത്തി;ജാമ്യമില്ലാ വകുപ്പ് ചുമത്തും
  • വയനാട് ജില്ലയുടെ സമഗ്ര വികസനം ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന: ജില്ലാ കളക്ടര്‍ വി ചെല്‍സസിനി
  • വയനാട് ജില്ലാ കളക്ടറായി വി. ചെല്‍സസിനി ചുമതലയേറ്റു
  • 'എങ്കെയൊളിന്താലും വിടമാട്ടെ' തമിഴ്‌നാട് സ്വദേശികളായ മാല കവര്‍ച്ചാസംഘാംഗങ്ങളെ കര്‍ണാടകയില്‍ നിന്ന് പൊക്കി വയനാട് പോലീസ്; പിടികൂടിയത് കര്‍ണാടകയിലെ മല്‍പേയില്‍ നിന്ന്; മാല കവര്‍ച്ചാ കേസുകളില്‍ ജില്ലയി
  • പോഷണ്‍ മാ 2026, ബാല്യ സ്പന്ദനം, നോ മിഠായി ക്യാമ്പയിനുകള്‍ക്ക് ജില്ലയില്‍ തുടക്കമായി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show