പാല്‍ചുരം പുതിയങ്ങാടിയില്‍ യുവാവിന് കുത്തേറ്റു; പ്രതിയെന്ന് സംശയിക്കുന്നയാള്‍ കസ്റ്റഡിയില്‍
പാല്‍ചുരം:പാല്‍ചുരം പുതിയങ്ങാടിയില്‍ യുവാവിന് കുത്തേറ്റു. പുതിയങ്ങാടി സ്വദേശി ചന്ദ്രവിലാസം നിതീഷിനാണ്(അപ്പു 29) കുത്തേറ്റത്. പ്രതിയെന്ന് സംശയിക്കുന്ന അനീഷിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. വ്യക്തി വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് സൂചന. വൈകീട്ട് 6.10ന് പുതിയങ്ങാടി ടൗണിലാണ് സംഭവം നടന്നത്.ക്ലബ്ബിലേക്ക് കയറിയ നിതീഷിനെ കയ്യില്‍ കരുതിയ കത്തിയുമായി അനീഷ് ആക്രമിക്കുകയായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു. കുത്തേറ്റ നിതീഷ് അനീഷിന്റെ ബന്ധുവാണെന്നാണ് വിവരം. സാരമായി പരിക്കേറ്റ നിതീഷിനെ മാനന്തവാടി ജില്ല ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം കോഴിക്കോടേക്ക് കൊണ്ടുപോയി.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍