ബസ് യാത്രികയുടെ മാല മോഷ്ടിച്ച യുവതി അറസ്റ്റില്‍
ബത്തേരി:സ്വകാര്യ ബസ് യാത്രക്കിടെ സഹയാത്രികയുടെ സ്വര്‍ണ്ണമാല മോഷ്ടിച്ച ഇതര സംസ്ഥാന യുവതിയെ ബത്തേരി എസ്.ഐ അബ്ദുള്ളയും സംഘവും അറസ്റ്റ് ചെയ്തു.മംഗലാപുരം സ്വദേശിനി കല (30) യാണ് അറസ്റ്റിലായത്.ഇന്ന് വൈകുന്നേരം ബത്തേരി ബസ് സ്റ്റാന്റ് പരിസരത്ത് വെച്ചാണ് യുവതിയെ പിടികൂടിയത്.മുക്കാല്‍ പവന് തൂക്കം വരുന്ന സ്വര്‍ണ്ണമാല പൊട്ടിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മാലയുടെ ഉടമയായ ഷീല ബഹളം വെക്കുകയും തുടര്‍ന്ന് യുവതിയെ നാട്ടുകാരും ബസ് സ്റ്റാന്റ് പരിസരത്തുണ്ടായിരുന്ന പോലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു.തുടര്‍ന്ന് ബത്തേരി എസ് എച്ച് ഒ എം. ഡി സുനില്‍ ഇവര്‍ക്കെതിരെ കേസെടുത്ത് കോടതിയില്‍ ഹാജരാക്കി. പിടിയിലായ സ്ത്രീയുടെ പേര് കല എന്നാണ് പറയുന്നതെങ്കിലും യഥാര്‍ത്ഥ പേര് അതല്ലന്നും മറ്റ് പല സ്ഥലങ്ങളിലും ഇവര്‍ ഇത്തരത്തില്‍ മോഷണം നടത്തിയിട്ടുണ്ടന്നും പൊലീസ് പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍