ചുണ്ടേലിന് സമീപം വാഹനാപകടം; ഒരാള്‍ മരിച്ചു.നാല് പേര്‍ക്ക് പരിക്കേറ്റു.

ചുണ്ടേല്‍:പുല്‍പ്പള്ളി സ്വദേശി മട്ടേകാലില്‍ സെബാസ്റ്റ്യന്‍ (60) ആണ് മരിച്ചത്.സെബാസ്റ്റ്യന്റെ ഭാര്യ ലീലാമ്മ(55),സുധീഷ് (36),നിഖില്‍ (37),അഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.കോഴിക്കോട് നിന്നും വരികയായിരുന്ന ടിപ്പര്‍ ലോറിയും പുല്‍പ്പള്ളിയില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.പരിക്കേറ്റവരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.വിദഗ്ധ ചികിത്സക്കായി ലീലാമ്മയെ കോഴിക്കോട് സ്വകാര്യ അശുപത്രിയിലേക്ക് കൊണ്ടുപോയി.ചുണ്ടേല്‍ ടൗണിനടുത്ത ഗസലിന്റെ കെട്ടിടത്തിന് മുന്‍വശത്തായാണ് അപകടം നടന്നത്. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റവരെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍