OPEN NEWSER

Monday 24. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പുനരധിവാസം;തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം:മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി  ;ഭൂമി പരിശോധനയ്ക്ക് വിദഗ്ധ സംഘങ്ങള്‍ ജില്ലയിലെത്തും

  • Kalpetta
19 Aug 2019

കല്‍പ്പറ്റ:കാലവര്‍ഷക്കെടുതിയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പി ക്കുന്നതിന് വാസയോഗ്യമായ ഭൂമി കണ്ടെത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയ്യെടുക്കണമെന്ന് ജില്ലയുടെ ചുമതലയുളള മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കളക്‌ട്രേറ്റ് എ.പി.ജെ ഹാളില്‍ ചേര്‍ന്ന തദ്ദേശ സ്വയംഭരണ അധ്യക്ഷന്‍മാരുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടും ഭൂമിയും നഷ്ടപ്പെട്ട് ക്യാമ്പുകളിലും ബന്ധുവീടുകളിലും താമസിക്കുന്നവരെ അടിയന്തരമായി പുനരധിവസിപ്പിക്കേണ്ടതുണ്ട്. അതിനാല്‍ ഒരാഴ്ച്ചകകം ഭൂമി സംബന്ധമായ വിവരങ്ങള്‍ അറിയിക്കണം. അതുവരെ ഇവര്‍ക്ക് താല്‍ക്കാലിക സൗകര്യമൊരുക്കുന്നതിന് പഞ്ചായത്ത് നിയന്ത്രണത്തിലുളള കെട്ടിടങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. തീരെ നിര്‍വ്വാഹമില്ലാത്ത സാഹചര്യത്തില്‍ മാത്രമേ വാടകയ്ക്ക് കെട്ടിടമെടുക്കേണ്ടതുളളുവെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

 വീട് നഷ്ടപ്പെട്ടതും അല്ലാത്തതുമായ ഏകദേശം ആയിരത്തി അഞ്ഞൂറോളം കുടുബങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപാര്‍പ്പിക്കേണ്ടി വരുമെന്ന് യോഗം വിലയിരുത്തി. വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശമനുസരിച്ചുളള യോഗ്യമായ സ്ഥലത്ത് മാത്രമേ പുനരധിവാസം നടത്താവുവെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.മണ്ണിടിച്ചിലും വെളളപൊക്കവും രൂക്ഷമായ സ്ഥലങ്ങള്‍ വാസയോഗ്യമാണോ എന്ന് പരിശോധിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സംഘങ്ങള്‍ ബുധനാഴ്ച്ച ജില്ലയിലെത്തുമെന്ന് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍ അറിയിച്ചു.പത്തോളം സംഘങ്ങളാണ് ജില്ലയിലെത്തുന്നത്. ഇവര്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട പഞ്ചായത്തുകള്‍  ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സ്ഥലം കണ്ടെത്തിയാല്‍ ധനസഹായം ഒരാഴ്ച്ചകകം നല്‍കുന്നതിനുളള നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. 

 

പുനരധിവസത്തിനായി  ഭൂമി കണ്ടെത്തുമ്പോള്‍ കഴിവതും അതത് പഞ്ചായത്തില്‍ തന്നെ മുന്‍ഗണന നല്‍കണമെന്ന് സി.കെ ശശീന്ദ്രന്‍ എ.എല്‍.എ പറഞ്ഞു. സ്ഥിരമായി മാറ്റി പാര്‍പ്പിക്കേണ്ടി വരുന്നവര്‍ക്കും മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ദുരിതാശ്വാസ സഹായം അനര്‍ഹരുടെ കൈകളില്‍ എത്താതിരിക്കുന്നതിനുളള ജാഗ്രത പുലര്‍ത്തണമെന്ന് ഐ.സി ബാലകൃഷ്ണന്‍ പറഞ്ഞു. 

 

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, നഗരസഭാ ചെയര്‍പേഴ്‌സണ്‍മാരായ സനിതാ ജഗദീഷ്, വി.ആര്‍ പ്രവിജ്, കളക്‌ട്രേറ്റ് ഫിനാന്‍സ് ഓഫീസര്‍ എ.കെ ദിനേശന്‍ തുടങ്ങിയവരും പങ്കെടുത്തു.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ ആകെ സ്വീകരിച്ചത് 4809 പത്രികകള്‍, സ്ഥാനാര്‍ത്ഥികള്‍ 3164
  • ഓണ്‍ലൈനായി ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത യുവാവ് പിടിയില്‍.
  • ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പിടികൂടി
  • തെരഞ്ഞെടുപ്പ് മുന്നൊരുക്കം; 'ഫുള്‍ ആക്ഷനില്‍ ' വയനാട് പോലീസ്
  • ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു പ്രതിയെ പോലീസ് തിരയുന്നു
  • ഭക്ഷ്യ വിഷബാധ: വിദ്യാര്‍ത്ഥികളും അധ്യാപകരും ചികിത്സ തേടി
  • പോക്‌സോ കേസില്‍ പ്രതിക്ക് തടവും പിഴയും
  • ഹരിത തെരഞ്ഞെടുപ്പ്: ഹാന്‍ഡ് ബുക്ക് ക്യൂ.ആര്‍ കോഡ് പ്രകാശനം ചെയ്തു
  • വയനാട് റവന്യു ജില്ലാ കലോത്സവം;കലാകിരീടം എംജിഎമ്മിന് : ഉപജില്ലയില്‍ മാനന്തവാടി
  • സ്ഥാനാര്‍ത്ഥികളുടെ ചെലവ് വിവരങ്ങള്‍ ഒരു മാസത്തിനകം നല്‍കണം: വയനാട് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show