നിയന്ത്രണംവിട്ട കാര്‍ ബസ്സിന് പുറകിലിടിച്ച ശേഷം തോട്ടത്തിലേക്ക് ഇടിച്ചിറങ്ങി ;ആര്‍ക്കും പരുക്കില്ല

അയിലമൂലയ്ക്കും മൂളിത്തോടിനും ഇടയില്‍ വെച്ച് നിയന്ത്രണം വിട്ട കാര്‍ മുന്നില്‍ പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ പുറകിലിടിക്കുകയായിരുന്നു.തുടര്‍ന്ന് റോഡരികിലെ തോട്ടത്തിലേക്ക് കാര്‍ ഇടിച്ചിറങ്ങിയെങ്കിലും കാറിലുണ്ടായിരുന്ന ഡ്രൈവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കല്ലോടി സ്വദേശി ജോര്‍ജ്ജായിരുന്നു കാറിലുണ്ടായിരുന്നത്.എതിരെ വന്ന ബൈക്കില്‍ തട്ടാതിരിക്കാന്‍ കാര്‍ വെട്ടിച്ചപ്പോഴാണ് അപകടം സംഭവിച്ചതെന്ന് കാര്‍ ഡ്രൈവര്‍ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍