വൈത്തിരിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് നാലരവയസുകാരന്‍ മരിച്ചു

വൈത്തിരിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ നാലരവസുകാരന്‍ മരിച്ചു. വൈത്തിരി പുല്ലോത്ത് റാഫിയുടെ മകന്‍ റാസി മുഹമ്മദ് ഹംസയാണ് മരിച്ചത്.സ്‌ക്കൂള്‍ വിട്ട ശേഷം പിതൃസഹോദരനോടൊപ്പം ബൈക്കില്‍ യാത്രചെയ്യവെ വൈത്തിരി പഞ്ചായത്ത് ഓഫീസിന് സമീപം ഇന്ന് വൈകുന്നേരം 4 മണി യോടെയാണ് അപകടം.സഹയാത്രികനും ബന്ധുവുമായ മറ്റൊരു കുട്ടിയെ പരുക്കുകളോടെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍