ധീരജവാന് ആദരാഞ്ജലികളോടെ ജന്മനാട് ;ഭൗതീക ശരീരം നാളെ നാട്ടിലെത്തിയേക്കും

കശ്മീരിലെ പുല്‍വാമയില്‍ ചാവേറാക്രമണത്തില്‍ വീരചരമമടഞ്ഞ മലയാളി ജവാന്‍ വി.വി.വസന്തകുമാറിന് ആദരാഞ്ജലിയുമായി ജന്മനാട്. അവധികഴിഞ്ഞ് നാട്ടില്‍നിന്നു മടങ്ങി ഒരാഴ്ച കഴിയും മുന്‍പാണു വസന്തകുമാര്‍ മരിച്ചെന്ന ദുഖവാര്‍ത്ത കുടംബത്തെ തേടിയെത്തിയത്. വയനാട് ലക്കിടി കുന്നത്തിടവക വാഴക്കണ്ടി വീട്ടില്‍ അവധിയാഘോഷം കഴിഞ്ഞ് ഒന്‍പതിനാണു വസന്തകുമാര്‍ മടങ്ങിയത്. പതിനെട്ട് വര്‍ഷത്തെ ദീര്‍ഘസേവനത്തിന് ശേഷം സ്ഥാനക്കയറ്റത്തോടെ ശ്രീനഗറില്‍ ചുമതലയേല്‍ക്കാന്‍ പോകുകയായിരുന്നു വസന്തകുമാര്‍. ഡിഎന്‍എ പരിശോധനയ്ക്കു ശേഷം ഭൗതികശരീരം ഡല്‍ഹിയില്‍ എത്തിക്കുമെന്നും അവിടെനിന്നു നാളെരാവിലെ അഞ്ചോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കൊണ്ടുവരുമെന്നാണു നിലവില്‍ ലഭിക്കുന്ന വിവരം.
ധീര ജവാന്റെ വീരമൃത്യു അറിഞ്ഞ നാട് ലക്കിടിയിലെ വീട്ടിലേക്ക് ഒഴുകിയെത്തുകയാണ് .പ്രീഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയായതിന് ശേഷം 2001 ലാണ് വസന്ത് കുമാര്‍ സി ആര്‍ പിഎഫില്‍ ചേര്‍ന്നത് . പഞ്ചാബില്‍ നിന്നും ഈ മാസം രണ്ടാം തിയതി നാട്ടില്‍ എത്തിയ വസന്ത് കുമാര്‍ എട്ടിന് കാശ്മീരിലേക്ക് മടങ്ങിയത് . ഹവില്‍ദാറായി സ്ഥാനക്കയറ്റം ലഭിച്ചു ശേഷം ആദ്യം ഏറ്റെടുത്ത ജോലിക്കിടയിലാണ് ഭീകരാക്രമണം . സ്‌ഫോടനം നടക്കുന്നതിനു രണ്ട് മണിക്കൂര്‍ മുമ്പ് അമ്മയുമായി സംസാരിച്ചിരുന്നു . മരണ വിവരം ഇന്ന് പുലര്‍ച്ചെ ഉന്നത ഉദ്യോഗസ്ഥര്‍ വീട്ടുകാരെ അറിയിച്ചു .
വൈത്തിരി പൂക്കോട് സര്‍വകലാശാലയ്ക്കു സമീപം വാസുദേവന്‍ ശാന്ത ദമ്പതികളുടെ മകനാണ്. ഷീനയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. രണ്ടു വര്‍ഷം കഴിഞ്ഞു വിരമിക്കാനിരിക്കുകയായിരുന്നു. ബറ്റാലിയന്‍ മാറ്റത്തെത്തുടര്‍ന്ന് അവധി ലഭിച്ചപ്പോഴാണു നാട്ടിലെത്തിയത്. ഡിഎന്‍എ പരിശോധനയ്ക്കു ശേഷം ഭൗതികശരീരം ഡല്‍ഹിയില്‍ എത്തിക്കും. അവിടെനിന്നു ശനിയാഴ്ച രാവിലെ അഞ്ചോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കൊണ്ടുവരുമെന്നാണു വീട്ടുകാരെ അറിയിച്ചിട്ടുള്ളത്. തറവാട് സ്ഥിതി ചെയ്യുന്ന തൃക്കൈപ്പറ്റയിലെ സമുദായ ശ്മശാനത്തില്‍ പൂര്‍ണ സൈന്യ, സംസ്ഥാന ബഹുമതികളോടെയാണു വസന്തകുമാറിനു വിട നല്‍കുക.
ഇന്നലെ അര്‍ധരാത്രിയാണ് കുടംബം മരണവിവരം അറിയുന്നത്. തുടര്‍ന്ന് ഡല്‍ഹിയിലെ സുഹൃത്തിനെ ബന്ധപ്പെട്ടപ്പോള്‍ വസന്തകുമാറെന്ന ഒരാള്‍ കൊല്ലപ്പെട്ടെന്ന് അറിയാന്‍ കഴിഞ്ഞതായും അഞ്ചുമണിയോടെയാണ് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചുവെന്നും ബന്ധുക്കള്‍ വ്യക്തമാക്കി.
തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപുരയില്‍ ജമ്മു ശ്രീനഗര്‍ ദേശീയപാതയിലായിരുന്നു ആക്രമണം. ശ്രീനഗറില്‍ നിന്ന് 38 കിലോമീറ്റര്‍ അകലെ വൈകിട്ട് 3.15ന്, 78 ബസുകളിലായി 2547 സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടായിരുന്നു ഭീകരാക്രമണം.
രണ്ട് പതിറ്റാണ്ടോളം രാജ്യസേവനം നടത്തിയാണ് വസന്ത കുമാറിന്റെ വീരചരമം . എല്ലാ ആദരവും നല്‍കാനുള്ള അന്തിമ ഒരുക്കത്തിലാണ് നാട്ടുകാരും ഒപ്പം ജില്ലാ ഭരണകൂടവും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍