വെളളമുണ്ടയില്‍ സര്‍ക്കാര്‍ ഐ.ടി.ഐ തുടങ്ങാന്‍ മന്ത്രിസഭ തീരുമാനം

തൊഴില്‍ പരിശീലന രംഗത്ത് പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള വയനാട് ജില്ലയില്‍ പുതിയ ഐ.ടി.ഐകള്‍ അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചു. മാനന്തവാടി മണ്ഡലത്തിലെ വെള്ളമുണ്ട പഞ്ചായത്തിലാണ് പുതിയ ഐടിഐ അനുവദിക്കുക. ഐ ടി ഐ സ്ഥാപിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇലക്ട്രീഷ്യന്‍, പ്ലംബര്‍ എന്നീ ട്രേഡുകളാണ് ഉണ്ടാകുക.ഇതിന് പുറമേ 6 തസ്തികകളും ഇവിടെ സൃഷ്ടിക്കും.
സംസ്ഥാനത്താകെ നൂറോളം സര്‍ക്കാര്‍ ഐ.ടി.ഐകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ജില്ലയില്‍ വെറും രണ്ട് ഐ.ടി.ഐകള്‍ മാത്രമാണ് നിലവിലുണ്ടായിരുന്നത്.1982 ല്‍ നായനാര്‍ സര്‍ക്കാര്‍ അനുവദിച്ച കല്‍പ്പറ്റ കൃഷ്ണമോഹന്‍ സ്മാരക ഗവ.ഐടിഐ, 2008 ല്‍ വി.എസ് അച്യൂതാനന്ദന്‍ സര്‍ക്കാര്‍ അനുവദിച്ച നെന്‍മേനി ഗവ.വനിതാ ഐടിഐ, എന്നിവയാണ് നിലവില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപങ്ങള്‍. കല്‍പ്പറ്റ ഐ.ടി.ഐയില്‍ 231 പേര്‍ക്കും, നെന്‍മേനി വനിതാ ഐ.ടി.ഐയില്‍ 63 പേര്‍ക്കുമണ് ഓരോ വര്‍ഷവും പ്രവേശനം നല്‍കി വരുന്നത്. വെള്ളമുണ്ടയില്‍ പുതിയ ഐടിഐ സ്ഥാപിക്കുന്നതോടെ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് ശേഷം സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരുള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്കനുഗ്രഹമാവും. എം.എല്‍.എ ഒ ആര്‍ കേളുവിന്റെ മികച്ച ഇടപെടലാണ് ഐ.ടി.ഐ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.നാട്ടുകാര്‍ സ്വന്തമായി കണ്ടെത്തിയ സ്ഥലം ഐടിഐ സ്ഥാപിക്കുന്നതിന് വിട്ടുനല്‍കും. താത്ക്കാലിക കെട്ടിടത്തില്‍ ഉടന്‍ അധ്യയനമാരംഭിക്കാനുള്ള ശ്രമമാണ് നടത്തി വരുന്നതെന്ന് ഒ.ആര്‍ കേളു എം.എല്‍.എ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍