കെ.എസ്.ആര്‍.ടി.സി ബസ്സും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥിക്ക് പരുക്ക്.

ലക്കിടി ഓറിയന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ കോഴിക്കോട് ആയഞ്ചേരി വില്യാപ്പള്ളി പൊന്‍മോനി പറമ്പില്‍ ശ്രീരാഗം വീട്ടില്‍ ആര്‍.ശ്രീരാഗ് (19) നാണ് പരുക്കേറ്റത്.ഇന്ന് രാവിലെ 8.30 ന് ലക്കിടിയില്‍ വെച്ചാണ് അപകടം സംഭവിച്ചത്.ശ്രീരാഗിന്റെ കാല്‍പാദത്തിലൂടെ ബസ്സിന്റെ ടയര്‍ കയറിയിറങ്ങുകയായിരുന്നു.തുടര്‍ന്ന് കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ശ്രീരാഗിനെ വിദ്ഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍