വാഹനാപകടത്തില്‍ യുവാവ് മരിച്ചു.

ബത്തേരി:ബത്തേരി അമ്പുകുത്തി റോഡിലെ നോര്‍ത്ത് മണിച്ചിറയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു.നെന്മേനി ഗോവിന്ദമൂലയിലെ ചീങ്ങ മൂല ജയപ്രകാശിന്റെ മകന്‍ അഭിഷേക് (21) ആണ് മരിച്ചത്.ഇന്ന് രാത്രി ഏഴേ മുക്കാലോടെയാണ് അപകടം സംഭവിച്ചത്.തലയ്ക്ക് മാരകമായി പരിക്കേറ്റ നിലയിലുള്ള അഭിഷേകിന്റെ മൃതദേഹം റോഡില്‍ കിടന്ന നിലയിലാണ് കാണപ്പെട്ടത്.തൊട്ടടുത്ത് യുവാവ് സഞ്ചരിച്ച ബൈക്കും മറിഞ്ഞു കിടപ്പുണ്ടായിരുന്നു.ബത്തേരി പൊലീസും അഗ്‌നിശമന സേനയും ചേര്‍ന്നാണ് മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് എത്തിച്ചത്.അമ്മ: ഉഷ.സഹോദരന്‍:അമല്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍