ബൈക്കില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.

പയ്യമ്പള്ളി:ബൈക്കില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.പുല്‍പ്പള്ളി സീതാമൗണ്ട് ചിറപ്പുറത്ത് ബാബു(48) ആണ് മരിച്ചത്.ഇന്ന് ഉച്ചയോടെ പയ്യമ്പള്ളി മുട്ടങ്കരയ്ക്ക് സമീപം വെച്ചാണ് അപകടം സംഭവിച്ചത്.പയ്യമ്പള്ളിയിലെ ബന്ധു വീട്ടില്‍ വിവാഹവുമായി ബന്ധപ്പെട്ട് ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയതായിരുന്നു ബാബു.കോഴിക്കോട് നിന്നും കുറുവാ ദ്വീപ് സന്ദര്‍ശിക്കാനായി എത്തിയവരുടെ ബസ്സിടിച്ചാണ് അപകടമുണ്ടായത്.സംസ്‌കാരം ജനുവരി 7 തിങ്കളാഴ്ച 4 മണിക്ക് സീതാമൗണ്ട് സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും.ഭാര്യ:ആശ.മക്കള്‍:മനു,അലീന.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍