സ്‌കൂട്ടറും ബസ്സും കൂട്ടിയിടിച്ച് പോലീസ് ഉദ്യോഗസ്ഥന് പരുക്കേറ്റു

കല്‍പ്പറ്റ സ്‌റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ചിലെ എ.എസ്.ഐ യും പീച്ചങ്കോടില്‍ താമസിച്ചു വരുന്നതുമായ അബ്ദുള്‍ അസീസിനാണ് പരുക്കേറ്റത്. പീച്ചങ്കോട് വെച്ച് അസീസ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ മാനന്തവാടി പടിഞ്ഞാറത്തറ കോഴിക്കോട് സര്‍വ്വീസ് നടത്തുന്ന ലൈഫ് ലൈന്‍ ബസ്സിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ഇരു കാലുകള്‍ക്കും ഗുരുതര പരുക്കേറ്റ അസീസിനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍