ലോറി ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

കല്‍പ്പറ്റ: ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. പാറക്കല്‍ പുല്ലേലി ദേവസ്യ (78) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം പാറക്കലിലായിരുന്നു അപകടം. മുട്ടില്‍ ഭാഗത്തുനിന്ന് പരിയാരം റോഡിലേക്ക് തിരിയുകയായിരുന്ന ദേവസ്യയുടെ ബൈക്കില്‍ മീനങ്ങാടി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. ഭാര്യ: ഏലിയാമ്മ. മക്കള്‍: അനില്‍കുമാര്‍ (എഞ്ചിനീയര്‍, ഗെയില്‍ കണ്ണൂര്‍) അനിത. മരുമക്കള്‍: ബസ്സാനിയോ വെട്ടം (തളിപ്പറമ്പ്), ലൗലി തൊമ്മിപ്പറമ്പില്‍ മരക്കടവ്.സഹോദരങ്ങള്‍: വര്‍ഗ്ഗീസ്, ആന്റണി, ജോസഫ്, തോമസ്, ജോണി, പത്രോസ്, ലാസര്‍, ബേബിമതിച്ചിപ്പറമ്പില്‍ (തിരുവമ്പാടി).ശവസംസ്‌കാരം ഞായര്‍ (ഒക്ടോബര്‍ 28) രാവിലെ 11.30 ന് എടപ്പെട്ടി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍