പരിചയക്കാരനെന്ന് വിശ്വസിപ്പിച്ച് വയോധികരെ കേന്ദ്രീകരിച്ച് തട്ടിപ്പ് ; രണ്ടുപേരുടെ ഇരുപത്തയ്യായിരം രൂപയോളം നഷ്ടപ്പെട്ടു

അടുത്ത പരിചയക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികരില്‍ നിന്നും പണം തട്ടുന്ന യുവാവിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. മാനന്തവാടി കേന്ദ്രീകരിച്ച് മൂന്ന് പരാതികള്‍ ഇതിനകം പോലീസിന് ലഭിച്ചു. കഴിഞ്ഞദിവസം കുടുംബക്കാരനെന്ന വ്യാജേന പരിചയപ്പെട്ട് വിദഗ്ധമായ രീതിയില്‍ കബളിപ്പിച്ച് പഞ്ചാര കൊല്ലി സ്വദേശി കെ.പി.കാക്ക എന്നറിയപ്പെടുന്ന കല്‍പ്പള്ളി കെ.പി.കുഞ്ഞി മുഹമ്മദ (80) ല്‍ നിന്നും ആയിരത്തി അഞ്ഞൂറ് രൂപ വിരുതന്‍ വിദഗ്ധമായി തട്ടിയെടുത്തു. ഇദ്ദേഹത്തില്‍ നിന്നും ഇതിനുമുമ്പും സമാനരീതിയില്‍ 7000 രൂപ തട്ടിയിരുന്നു. കഴിഞ്ഞയാഴ്ച മാനന്തവാടി പോസ്റ്റ് ഓഫീസ് ജംഗഷനില്‍വെച്ച് പുതുശ്ശേരിക്കടവ് കോമ്പി അബ്ദുള്ളഹാജിയുടെ 15000 രൂപ സമാനരീതിയില്‍ തട്ടിയെടുത്തിരുന്നു. ഒരാള്‍ മാത്രമാണ് തട്ടിപ്പിന് പിന്നിലെന്നാണ് സൂചന.
കഴിഞ്ഞ ദിവസം പകല്‍ സമയത്ത് മാനന്തവാടി എരുമത്തെരുവ് റോഡില്‍ വെച്ചാണ് കുഞ്ഞിമുഹമ്മദിന് പണം നഷ്ടമായത്. കുഞ്ഞിമുഹമ്മദ് മാനന്തവാടി നിന്നും വീട്ടിലേക്ക് പോകാനായി പഞ്ചാര കൊല്ലി ഭാഗത്തേക്ക് പോകുന്ന ടാക്‌സി ജീപ്പിന്റെ മുന്‍ സീറ്റില്‍ ഇരിക്കുമ്പോഴാണ് പരിചയം നടിച്ച് യുവാവ് കുഞ്ഞിമുഹമ്മദിന്റെ അടുത്ത് എത്തിയത്. യുവാവ് കുഞ്ഞിമുഹമ്മദിനോട് കു
ടുംബ ബന്ധങ്ങള്‍ സംസാരിക്കുകയും കുഞ്ഞിമുഹമ്മദിന്റെ സഹോദരിയുടെ മകളെ കല്യാണം കഴിക്കുന്ന ചെക്കനാണെന്ന് പറഞ്ഞ് പരിചയപ്പെടുകയും ചെയ്തു. അതിന് ശേഷം കാറില്‍ പോകാമെന്ന് പറഞ്ഞ് ജീപ്പില്‍ നിന്നും മുഹമ്മദിനെ ഇറക്കുകയും തൊട്ടുള്ള കടയുടെ വരാന്തയില്‍ കൊണ്ടു പോയി സൗഹൃദം നടിച്ചു താന്‍ എ.ടി.എം കാര്‍ഡ് എടുത്തിട്ടില്ലെന്നും 1500 രൂപ വേണമെന്നും കുഞ്ഞിമുഹമ്മദിനോട് പറയുകയായിരുന്നു. കുടുംബ ബന്ധം മുഴുവനും പറഞ്ഞ സ്ഥിതിക്ക് സഹോദരിയുടെ മകളെ കല്യാണം കഴിക്കാന്‍ പോകുന്നവനാണല്ലോ എന്ന് കരുതി കാഴ്ചക്കുറവുള്ള കുഞ്ഞിമുഹമ്മദ് മറ്റൊന്നും ചിന്തിക്കാതെ 1500 രൂപ എടുത്ത് നല്‍കി. തുടര്‍ന്ന് കാറെടുക്കാനാണാന്നും പറഞ്ഞ് പോയ യുവാവ്
എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും തിരിച്ചു വരാതായപ്പോഴാണ് കടവരാന്തയില്‍ കാത്തുനിന്ന കുഞ്ഞിമുഹമ്മദിന് താന്‍ കബളിപ്പിക്കപ്പെട്ടു എന്ന് മനസ്സിലായത്.ഇത് സംബന്ധിച്ച് കുഞ്ഞിമുഹമ്മദ് മാനന്തവാടി പോലീസില്‍ പരാതി നല്‍കി.
ഇതിന് മുന്‍പും വളരെ വിദഗ്ധമായ രീതിയില്‍ കുഞ്ഞിമുഹമ്മദിന്റെ മുന്‍പില്‍ പരിചയം നടിച്ചെത്തിയ യുവാവ് ഏഴായിരം രൂപ രൂപ കബളിപ്പിച്ച് തട്ടി എടുത്തിരുന്നു 2017 ഒക്ടോബര്‍ 9 നാണ് സംഭവം. കുഞ്ഞിമുഹമ്മദും ഭാര്യയും ജില്ലാ ആസ്പത്രിയില്‍ ചികിത്സ തേടി എത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ടത്. കുടുംബ ബന്ധങ്ങളെല്ലാം പറയുകയും കുഞ്ഞിമുഹമ്മദിന്റെ ഗള്‍ഫിലുള്ള മകന്‍ സാദിഖ്പറഞ്ഞിട്ടാണ് കാണാന്‍ വന്നതെന്ന് പറഞ്ഞാണ് യുവാവ് പരിചയപ്പെട്ടത്.കുഞ്ഞിമുഹമ്മദിന്റ ആസ്പത്രി പരിസരത്ത് നിര്‍ത്തിയിട്ട ഒരു ഓട്ടോറിക്ഷയില്‍ ഇരുത്തുകയും ഇത് എന്റെ വാഹനമാണ് ഞാന്‍ വരുന്നത് വരെ ഇവിടെ ഇരിക്കണമെന്ന് യുവാവ് പറയുകയും ചെയ്തു'. ബാങ്കില്‍ പണയം വെച്ചസ്വര്‍ണ്ണം എടുത്ത് നല്‍കാന്‍ സാദിഖ് പറഞ്ഞിട്ടുണ്ടെന്നും അതെടുക്കാന്‍ എഴായിരം രുപയുടെ കുറവുണ്ടെന്നും പറഞ്ഞ് യുവാവ് കുഞ്ഞിമുഹമ്മദിന്റെ കയ്യില്‍ നിന്നും പണം വാങ്ങി മുങ്ങുകയായിരുന്നു.മണിക്കുറുകള്‍ക്ക് ശേഷം ഓട്ടോറിക്ഷയുടെ യാഥാര്‍ത്ഥ ഉടമ വന്ന വണ്ടിയില്‍ നിന്ന് ഇറങ്ങാന്‍ പറഞ്ഞപ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ടു എന്ന് കുഞ്ഞിമുഹമ്മദിന് മനസ്സിലായത് .
സമാനരീതിയിലാണ് കഴിഞ്ഞയാഴ്ച കോമ്പി അബ്ദുള്ള ഹാജിയുടെ 15000 രൂപ തട്ടിപ്പ് വിരുതന്‍ കവര്‍ന്നത്. പോസ്‌റ്റോഫീസ് റോഡില്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്ന അബ്ധുള്ളഹാജിയുടെ അടുത്ത് പരിചയം നടിച്ചെത്തിയ യുവാവ് കുടുംബക്കാരെ കുറിച്ചെല്ലാം ചോദിച്ച ശേഷം ബസ്സില്‍ പോകണ്ട തന്റെ കാറില്‍ പോകാമെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് അബ്ദുള്ളയോടെ തന്റെ ഉമ്മ മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ഡിസ്ചാര്‍ജ്ജാക്കാനായി 12000 രൂപവേണമെന്നും തന്റെ എടിഎം കാര്‍ഡ് ഉപയോഗരഹിതമായിരിക്കുകയാണെന്നും അറിയിച്ചു. അത് വിശ്വസിച്ച അബ്ദുള്ള പണം നല്‍കാന്‍ നേരത്ത് അബ്ദുള്ളയുടെ കൈവശം 15000 രൂപയുണ്ടെന്ന് മനസ്സിലാക്കിയ യുവാവ് അത്യാവശ്യം സാധനങ്ങളും വാങ്ങാനുണ്ടെന്നും പോകുന്നവഴി പുതുശ്ശേരിക്കടവില്‍ നിന്നും പണം വാങ്ങിനല്‍കാമെന്നും പറഞ്ഞ് രൂപ കൈവശപ്പെടുത്തുകയായിരുന്നു. ശേഷം അബ്ദുള്ളയോട് താനിപ്പോള്‍ തൊട്ടപ്പുറത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുമായിവരാമെന്ന് പറഞ്ഞു യുവാവ് കടന്നുകളയുകയായിരുന്നു. പിന്നീട് ഏറെ നേരം യുവാവ് കാറെടുത്ത് വരുന്നതും കാത്ത് നിന്ന അബ്ദുള്ളയ്ക്ക് വൈകിയാണ് താന്‍ ചതിക്കപ്പെട്ട കാര്യം മനസ്സിലായത്. അബ്ദുള്ളയും ഇത് സംബന്ധിച്ച് മാനന്തവാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പോലീസ് സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍