ടയറില്‍ കുടുങ്ങിയ കല്ലടിച്ച് മഡ്ഗാര്‍ഡ് തകര്‍ന്നു; ഓടുന്ന ബസ്സിലെ യാത്രക്കാര്‍ക്ക് പരുക്ക് ; റോഡിന്റെ ശോചനീയവസ്ഥക്കെതിരെ പ്രതിഷേധം രൂക്ഷം

മാനന്തവാടി നിരവില്‍പ്പുഴ റൂട്ടില്‍ എട്ടേനാലിന് സമീപം വെച്ചാണ് ഇന്ന് വൈകുന്നേരം ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന്റെ പിന്‍ചക്രങ്ങളിലെ മഡ്ഗാര്‍ഡ് കല്ലടിച്ച് തകര്‍ന്നത്. തുടര്‍ന്ന് ബസ്സിലെ യാത്രക്കാരായ ഷഫീക്കലി (21) തൊണ്ടര്‍നാട്, മൊയ്തു (65) വെള്ളമുണ്ട, ഹബീബ് (18) കോറോം, ഉണ്ണി (19) വെള്ളമുണ്ട എന്നിവര്‍ക്ക് പരുക്കേറ്റു. സംരക്ഷിത കവചത്തിന്റെ തകരഷീറ്റ് ഇളകിതെറിച്ചതാണ് മുറിവേല്‍ക്കാന്‍ ഇടയാക്കിയത്. ഇവരില്‍ ഷെഫീക്കലി ഒഴികെയുള്ളവര്‍ ജില്ലാശുപത്രിയില്‍ പ്രാഥമിക ചികിത്സതേടി. കാലിന് മുറിവേറ്റ ഷെഫീക്കലി ആശുപത്രിയിലാണുള്ളത്. ഈ റൂട്ടിലെ കുണ്ടുംകുഴിയും കാരണം ദിനംപ്രതി ബസ്സുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കുന്നതായും പല സര്‍വ്വീസുകളും നിര്‍ത്തിവെക്കേണ്ട ഗതികേടിലാണെന്നും ബസ്സുടമകള്‍ പറയുന്നു. എന്നാല്‍ റോഡിന്റെ ശോചനീയവസ്ഥയിലും ബസ്സുകളുടെ അമിതവേഗത ആശങ്കപ്പെടുത്തുന്നതായി നാട്ടുകാരും പരാതിപ്പെടുന്നുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍