രണ്ടര ടണ്ണോളം പാന്‍മസാല പിടികൂടി; താമരശ്ശേരി സ്വദേശി അറസ്റ്റില്‍

കേരള എക്‌സൈസ് ചരിത്രത്തിലെ ഏറ്റവും വലിയ പാന്‍ മസാല വേട്ടകളിലൊന്നിന് മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റ് സാക്ഷ്യം വഹിച്ചു. വിപണിയില്‍ 60 ലക്ഷത്തില്‍ പരം രൂപ വില വരുന്ന രണ്ടര ടണ്ണോളം പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. മൈസൂരില്‍ നിന്നും ലോറിയില്‍ വയനാട്ടിലേക്ക് ലോറിയില്‍ കടത്തുകയായിരുന്ന 55 ചാക്കോളം ഹാന്‍സാണ് പിടികൂടിയത്. ഹാന്‍സ് കടത്തിയ ലോറി െ്രെഡവര്‍ പുനൂര്‍ കുന്നുമ്മേല്‍ അബ്ദുള്‍ റഹ്മാന്‍ (46)നെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഉള്ളി കയറ്റി വന്ന കെഎല്‍ 32 എച്ച് 1737 നമ്പര്‍ മിനി ലോറിയിലാണ് ഹാന്‍സ്് കടത്തിക്കൊണ്ട് വന്നത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശരത് ബാബു, പ്രിവന്റീവ് ഓഫീസര്‍ മാരായ കെ.ബി. ബാബുരാജ്, എം.സി.ഷിജു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിപിന്‍ പുഷ്പാംഗദന്‍, അരുണ്‍ പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് ഹാന്‍സ് പിടികൂടിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍